ഡാസ്റ്റ്സൺ‌ റെഡിഗൊയോട് മത്സരിക്കാൻ ആൾട്ടോ 800 പുതിയ രൂപത്തിൽ

single-img
9 May 2016

8862_1462778839_exsting-maruti-alto-800

 

മാരുതിയുടെ ജനപ്രീയ കാർ ഓൾട്ടോ 800 മുഖം മിനുക്കി എത്തുന്നു. ഉടൻ പുറത്തിറങ്ങുന്ന ഡാസ്റ്റ്സൺ‌ റെഡിഗൊയോട് മത്സരിക്കാനാണ് മാരുതി തങ്ങളുടെ ചെറുഹാച്ചിനെ പരിഷ്കരിക്കുന്നത്. ഉൾഭാഗത്തും മുന്നിലും പിന്നിലും ചെറിയ മാറ്റങ്ങളുമായിട്ടാണ് പുതിയ ഓൾട്ടോ 800 എത്തുന്നത്. പുതിയ ഹെ‍ഡ്‌ലാമ്പ്, ഗ്രില്ലുകൾ എന്നിവയുമായാണ് ഓൾട്ടോ 800 വരുന്നത്. വിപണിയിൽ നിന്നു മാരുതി പിൻവലിച്ച എ സ്റ്റാറിനോടു ചെറിയ സാമ്യം തോന്നുന്ന മുൻഭാഗമായിരിക്കും ഓൾട്ടോ 800നു.

 

 

ഓൾട്ടോ കെ10നോട് സാമ്യം തോന്നുന്ന ഉൾഭാഗമായിരിക്കും കാറിന്. എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. 796 സിസി അഞ്ച് സ്പീഡ് ഗിയർബോക്സ് തന്നെയാണ് കാറിനുള്ളത്. 6000 ആർപിഎമ്മിൽ 47.65 പിഎസ് കരുത്തും 3500 ആർപിഎമ്മിൽ 69 എൻഎം ടോർക്കുമാണ് എൻജിൻ ശേഷി. പിന്നിൽ ടെയിൽലാമ്പിനും ബമ്പറിനുമാകും പുതുമ നൽകുന്നത്.