മലയാളികളെ കബളിപ്പിക്കരുത്: മോദിക്ക് ഉമ്മന്‍ ചാണ്ടിയുടെ തുറന്നകത്ത്;വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷംചീറ്റി ഭിന്നിപ്പിക്കാനും അതില്‍നിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും നടത്തുന്ന ശ്രമം പ്രബുദ്ധ കേരളത്തിലെ ജനം അംഗീകരിക്കില്ല

single-img
9 May 2016

chandy-with-modi_650x400_51450193395

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തുറന്ന കത്ത്. വികസനപ്രഖ്യാപനങ്ങള്‍ നടത്തി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷംചീറ്റി ഭിന്നിപ്പിക്കാനും അതില്‍നിന്നും നേട്ടമുണ്ടാക്കി ജയിച്ചു കയറാനും അങ്ങും അങ്ങയുടെ പാര്‍ട്ടിയും നടത്തുന്ന ശ്രമം പ്രബുദ്ധ കേരളത്തിലെ ജനം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്കിലിട്ട തുറന്നകത്തിലാണ് വാജ്‌പേയിയുടെ കാലത്ത് പ്രഖ്യാപിച്ച കുമരകം പാക്കേജും റബര്‍വിലയിടിവ്, വ്യാപം അഴിമതി തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രി ഉന്നയിക്കുന്നത്.