ജിഷ വധക്കേസ്: സഹോദരി ദീപയെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

single-img
9 May 2016

AJisha3

 

ജിഷയുടെ സഹോദരി ദീപയെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. . ആശുപത്രിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. സാധനങ്ങള്‍ തിരിച്ചറിയുന്നതിനാണ് ദീപയെ വിളിപ്പിച്ചതെന്നാണ്‌ പോലീസ് നല്‍കുന്ന വിശദീകരണം.തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് വനിതാ പോലീസ് സംഘമെത്തി ആസ്പത്രിയില്‍ നിന്ന് ദീപയെ കൂട്ടിക്കൊണ്ടുപോയത്‌. പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തിച്ച ദീപയെ കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ജിജിമോന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്.
അന്യസംസ്ഥാനക്കാരനായ ഒരു സുഹൃത്ത് തനിക്കില്ലെന്ന് ദീപ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ജിഷയുടെ കൊലപാതം നടന്ന ശേഷം അമ്മയ്ക്കൊപ്പം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു ദീപ. അതുകൊണ്ടുതന്നെ ജിഷയെ കൃത്യമായി ചോദ്യംചെയ്യാനോ വിവരങ്ങള്‍ ശേഖരിക്കാനോ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇതുവരെ കസ്റ്റഡിയിലായവരില്‍നിന്നു കൊലപാതകവുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിച്ചിട്ടുമില്ല.
ദീപയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭായ് എന്നു വിളിക്കുന്ന ബംഗാളിയിലേക്ക് അന്വേഷണം തിരിഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനാണു പൊലീസ് ഇന്നു ദീപയെ ചോദ്യംചെയ്യുന്നത് എന്നാണു ലഭിക്കുന്ന വിവരം. മലയാളം അറിയാവുന്ന ബംഗാള്‍ സ്വദേശിയിലേക്കാണു പൊലീസ് അന്വേഷണം നീളുന്നത്.