ശുദ്ധജലത്തിനായി മേരി കത്തെഴുതി; കാണാൻ ഒബാമയെത്തി 

single-img
7 May 2016
j0xy4hxaiujlbtrppquv
‘‘മിസ് റ്റർ ഒബാമ, താങ്കള്‍ വളരെ തിരക്കുള്ള ആളാണെന്ന് അമ്മ പറഞ്ഞ് അറിയാം. ലെഡിന്‍െറ അംശം കൂടുതലുള്ള മലിനമായ വെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ട എട്ടു വയസ്സുകാരിയാണ് ഞാന്‍. മിഷിഗനിലെ ഫ്ളിന്‍റില്‍ എന്നെപ്പോലെ നിരവധിപേര്‍ക്ക് ഈ മലിനജലമാണ് ആശ്രയം. താങ്കളെ നേരില്‍കണ്ട് പ്രശ്നം പങ്കുവെക്കണമെന്നുണ്ട്.
എന്ന് മേരി കോപനി’’
എട്ടു വയസ്സുകാരി മേരി കുടിവെള്ളപ്രശ്നം ശ്രദ്ധയില്‍പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്ക് എഴുതിയ കത്തിന്‍െറ ചുരുക്കമാണിത്. കത്തിന് വൈറ്റ്ഹൗസില്‍നിന്ന് ഉടന്‍ മറുപടി ലഭിച്ചു. ‘മേരി പറഞ്ഞതുപോലെ വളരെ തിരക്കുള്ളയാളാണ് പ്രസിഡന്‍റ്. എന്നാല്‍, അമേരിക്കന്‍ പൗരന്‍െറ പ്രശ്നത്തെക്കാള്‍ വലുതല്ല ഒന്നും’ -എന്നായിരുന്നു മറുപടി.മെയ്‌ 4 നു മേരിയെ കാണാൻ പ്രസിഡന്റ്‌ ഫ്ലിന്റിലെത്തി.
ഫ്ളിന്‍െറന്ന കൊച്ചുഗ്രാമത്തിലെ പ്രശ്നം പ്രസിഡന്‍റിന്‍െറ ശ്രദ്ധയില്‍പെടുത്തിയ മേരി ഇപ്പോള്‍ ലിറ്റിൽ  മിസ് ഫ്ളിന്‍റ് എന്നാണ് അറിയപ്പെടുന്നത്.
ഫ്ളിന്റ് എന്ന ചെറു പട്ടണത്തിലെ കുടിവെള്ള പ്രശ്‌നത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പകുതിയിലധികം പേരും കറുത്തവര്‍ഗക്കാരായ ഈ പ്രദേശത്തെ 40 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കുു താഴെയാണ് ജീവിക്കുന്നത്. ഫ്‌ളിന്റ് നദിയിലെ ജലം ഉപയോഗിക്കുന്ന കുട്ടികളുടെ രക്തത്തില്‍ ലെഡിന്റെ അംശം വളരെ കൂടുതലാണെന്നസ്ഥിരീകരണം അടുത്തിടെയാണുണ്ടായത്. അതിലൊരു ഇരയാണ് മേരി കൊപെനിയും . അങ്ങനെയാണ് ഫ്‌ളിന്റിലെ മറ്റെല്ലാ കുട്ടികള്‍ക്കും വേണ്ടി സംസാരിക്കാന്‍ മേരി തീരുമാനമെടുക്കുന്നത്.