ലണ്ടനു ആദ്യ മുസ്ലിം മേയർ 

single-img
7 May 2016
gettyimages-528104038
രാജ്യത്തെ ആദ്യ മുസ്ലീം മേയറായി ലേബര്‍ പാര്‍ട്ടിയുടെ സാദിക്ക് ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥി  ടോറി സാക് ഗോള്‍ഡ്‌സ്മിത്തിനെ 315,529 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാദിക്ക് ഖാന്‍ മേയര്‍ പദത്തിലെത്തിയത്.1,310,143 വോട്ടുകളാണ് സാദിക്ക് ഖാന് ലഭിച്ചത്. 994,614 വോട്ടുകളാണ് ഗോള്‍ഡ് സ്മിത്തിന് ലഭിച്ചത്. 13.6 % വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
 ഇത്രയധികം ഭൂരിപക്ഷത്തിലുള്ള വിജയം ലണ്ടന്‍ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ്.ലണ്ടന്റെ ചരിത്രത്തിലെ ആദ്യത്തെ കുടിയേറ്റക്കാരനായ മേയറാണ് നാൽപത്തഞ്ചുകാരനായ ഖാൻ.മുൻഗണനാക്രമത്തിലുള്ള വോട്ടെടുപ്പിൽ ഒന്നാം വോട്ടുകളിൽ 44.2 ശതമാനം നേടിയാണ് സാദിഖ് ഖാന്റെ വിജയം. 1970 ല്‍ പാകിസ്താനില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് സാദിഖിന്റെ കുടുംബം.കുടിയേറ്റക്കാരനായ  ബസ് ഡ്രൈവറുടെ മകനാണ് സാദിഖ് ഖാൻ എന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നു.