എൽഡിഎഫ് വന്നിട്ടു ശരിയാക്കാൻ ഒന്നുമില്ല. ഇവിടെയെല്ലാം ശരിയാണ്:സലീം കുമാർ

single-img
7 May 2016

 

13151636_1294224483925837_4737302820845640017_n

 
കേരളത്തിൽ ഇതുവരെ അഞ്ച് ഇടതു മുഖ്യമന്ത്രിമാർ ഉണ്ടായിട്ടും അവർ ശരിയാക്കാത്ത കേരളം എൽഡിഎഫ് വന്നിട്ട് എങ്ങനെ ശരിയാക്കും? എൽഡിഎഫ് വന്നിട്ടു ശരിയാക്കാൻ ഒന്നുമില്ല. ഇവിടെയെല്ലാം ശരിയാണെന്ന് സിനിമാതാരം സലീം കുമാർ.കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനുവേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു സലീം കുമാർ.ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തെ 12–ാം സ്ഥാനത്തു നിൽക്കുന്ന ഗുജറാത്തിനോളം വികസനത്തിലെത്തിക്കാമെന്നാണു ബിജെപിയുടെ വാഗ്ദാനമെന്നും സലീംകുമാർ പരിഹസിച്ചു.

 
കേരളം കണ്ട നീതിമാനായ മന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഏതു മണ്ഡലത്തിലായാലും വികസനത്തിന്റെ പര്യായമാണ് തിരുവഞ്ചൂർ. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ നിർമിച്ച 245 പാലങ്ങളിൽ പതിനാറും സ്വന്തം മണ്ഡലത്തിൽ എത്തിച്ച മാന്ത്രികനാണ് അദ്ദേഹം.സലീം കുമാർ കൂട്ടിച്ചേർത്തു.

 

തീരുമാനിച്ചുകഴിഞ്ഞ തിരുവഞ്ചൂരിന്റെ വിജയത്തിൽ ഒരുപങ്ക് അവകാശപ്പെടാൻ വേണ്ടിയാണ് താനും പ്രചാരണത്തിനെത്തിയതെന്ന് പറഞ്ഞ സലീം കുമാർ തിരുവഞ്ചൂരിനൊപ്പം വാഹനപ്രചരണ ജാഥയിലും പങ്കെടുത്തു.