സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു:ജിഷയുടെ മാനത്തിന് മുഖ്യമന്ത്രിയിടുന്ന വിലയെത്രയെന്ന് വി.എസ്

single-img
7 May 2016

prashant-bhushan-meets-veteran-achuthanandan-denies-alliance_301213044458

 
സംസ്ഥാനത്തെ ക്രമസമാധാനനില ആശങ്കാജനകമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മനസമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത ദുരവസ്ഥയാണുള്ളത്. ഓരോ കേസിലും സര്‍ക്കാരും പൊലീസും പ്രതിസ്ഥാനത്ത് വരുന്നു.

 
സത്യം പറഞ്ഞാല്‍ മുഖ്യമന്ത്രിക്ക് ആയിരങ്ങള്‍ വിലവരുന്ന മാനനഷ്ടമാണ് ഉണ്ടാകുന്നത്. എങ്കില്‍ ജിഷയുടെ മാനത്തിന് മുഖ്യമന്ത്രിയിടുന്ന വിലയെത്രയാണെന്നും വി.എസ് പ്രസ്താവനയിലൂടെ ചോദിച്ചു.

 

കേസന്വേഷണത്തില്‍ വീഴ്ചവരുത്തുകയും അന്വേഷണം വഴിതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.