അഗസ്ട വെസ്റ്റ്ലാന്‍ഡ്‌ അഴിമതി : രാജ്യസഭയില്‍ സംഭവിച്ചതെന്ത്? പിന്നോട്ടടിച്ചുകൊണ്ടിരുന്ന ഒരു വിഷയത്തിൽ കോൺഗ്രസ് എങ്ങനെയാണ് എതിരാളികളെ നിഷ്പ്രഭരാക്കിയത് ?

single-img
6 May 2016

a-k-antony-in-rajya-sabhaഇപ്പോഴത്തെ ദേശീയ രാഷ്ട്രീയസാഹചര്യം ഒന്നും അറിയാത്ത ആളാണ്‌ നിങ്ങളെങ്കില്‍ ബുധനാഴ്ച രാജ്യസഭയിൽ നടന്ന സംഭവങ്ങൾ കണ്ടാൽ തോന്നും ചോപ്പർ അഴിമതിയുടെ കാര്യത്തിൽ ബി ജെ പി യാണ് പ്രതിരോധത്തിലെന്നു. ഏ കെ ആന്റണി , അഹമ്മദ് പട്ടേല്‍ ,ആനന്ദ് ശര്‍മ , അഭിഷേക് മനു സിംഗ് വി , മുതലായ കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യാക്രമണം നടത്തി ഭരണപ്പാര്ടിയെ ഒതുക്കി കളഞ്ഞു.ഉദാഹരണത്തിന് താഴെ പറഞ്ഞിരിക്കുന്ന സന്ദര്‍ഭം ശ്രദ്ധിക്കുക.
ബി ജെ പി എം പി ഭൂപേന്ദ്ര യാദവും സുബ്രമണ്യൻ സ്വാമിയും കൂടി കോണ്‍ഗ്രസ്സുകാര്‍ ഹെലികൊപ്റ്റെറുകളുടെ പറക്കുന്ന ഉയരവും കാബിൻ ഉയരവും മാറ്റി എന്ന് ആരോപിച്ചു. 6 അടി പൊക്കമുള്ള ഗുലാം നബി ആസാദിന് വേണ്ടി ആയിരിക്കുമല്ലേ എന്ന് സ്വാമി പരിഹസിക്കുകയുണ്ടായി. ഇത് ചെയ്തതിനു യു പി എ നേതാക്കൾ ശിക്ഷ നേരിടേണ്ടി വരുമെന്നും അവർ പറഞ്ഞു
വിശദാംശങ്ങൾ തിരുത്താൻ മുൻകൈയെടുത്തത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ പ്രിൻസിപ്പൽ സെക്രെട്ടറി ബ്രജേഷ് മിശ്ര ആണെന്ന് കോണ്ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി യാദവിനെ എതിർത്തു കൊണ്ട് പറഞ്ഞു. 1.8 മീറ്റർ എന്ന കാബിൻ ഉയരം വാജ്പേയുടെ പ്രിൻസിപ്പൽ സെക്രട്ടറി അംഗീകരിച്ചതാണെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി സ്ഥാപിച്ചപ്പോൾ സ്വാമി നിശ്ശബ്ദനായിരുന്നു.ബി ജെ പി യുടെ ആക്രമണത്തിന്റെ കുന്തമുനയൊടിക്കാൻ കോൺഗ്രസ്സിന് സാധിച്ചു എന്നർഥം .രാജ്യസഭയിലെ സംഭവങ്ങൾ പിന്നീടറിഞ്ഞ പ്രധാനമന്ത്രി തീര്ച്ചയായും സന്തോഷവാനായിക്കാണില്ല.

ശരിക്കും എന്താണ് സംഭവിച്ചത്? മാസങ്ങളായി അതിനെ പിന്നോട്ടടിച്ചുകൊണ്ടിരുന്ന ഒരു വിഷയത്തിൽ കോൺഗ്രസ് എങ്ങനെയാണ് എതിരാളികളെ നിഷ്പ്രഭരാക്കിയത് ?

ആന്റണിയുടെ മൂക്കിനു കീഴിൽ അദ്ദേഹം കൈക്കൂലി അനുവദിച്ചുകൊടുത്തു എന്നുള്ള ബി ജെ പി വാദം തീരെ വിശ്വാസയോഗ്യമായിരുന്നില്ല. കേരളീയർക്കറിയാം അദ്ദേഹത്തിന്റെ സ്വഭാവദാർഡ്യം.
രാജ്യത്തിൻറെ പ്രധാന മന്ത്രിയായിരുന്ന കാലഘട്ടത്തിൽ രാജ്യത്തിന്റെ യുദ്ധസന്നദ്ധതയെപറ്റി രൂക്ഷ വിമര്ശനം കേള്ക്കേണ്ടി വന്നുവെങ്കിലും ഒരു ഇടപാടുകളിലും അദ്ദേഹത്തിനു ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് സ്വാമിയും ബി ജെ പിയും അദ്ദേഹത്തെ വെറുതെ വിടുന്ന സമീപനമാണ് സ്വീകരിച്ചത്.അതുപോലെ മുന് പ്രധാന മന്ത്രി മൻമോഹൻ സിംഗിനെയും കോൺഗ്രസ് പ്രസിഡന്റ്‌ സോണിയാ ഗാന്ധി നിർബന്ധിച്ചതായിരിക്കാം എന്ന ഉഴപ്പൻ നിലപാടാണ് ബി ജെ പി സ്വീകരിച്ചത്.സിംഗ് വി യുടെ അഭിപ്രായത്തില്‍ കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കാൻ നടത്തിയ ഈ ശ്രമങ്ങൾ വിലപ്പോയില്ല.

ഉത്തരാഖണ്ടിലെ പ്രസിഡന്റ്‌ ഭരണം, തൊഴിലവസരങ്ങളിലെ കൂപ്പുകുത്തൽ, വിദേശനയത്തിലെ മറുകണ്ടം ചാടൽ ഇങ്ങനെ ധാരാളം അസുഖകരമായ ചോദ്യങ്ങൾ ഭരിക്കുന്നവർക്ക് കേൾക്കേണ്ടി വന്ന ഒരു സാഹചര്യത്തിലാണ് ചോപ്പർ അഴിമതിയെ പറ്റിയുള്ള സംവാദം നടക്കുന്നത്. ഇതുകൊണ്ടായിരിക്കാം പ്രാദേശിക പാർട്ടികൾ പലരും കൊണ്ഗ്രസ്സിനെ പിന്തുണയ്ക്കാണോ സമദൂരം പാലിക്കാനോ താല്പര്യപ്പെടുന്നത്.ചുരുക്കി പറഞ്ഞാല്‍ ഈ യുദ്ധത്തിൽ ബി ജെ പി ഒറ്റയ്ക്കാണ്.
ബി ജെ പി യുടെ രാജ്യസഭയിലെ പ്രതിഭാദാരിദ്ര്യം അടയാളപ്പെടുതുന്നതായിരുന്നു ഈ പ്രകടനം എന്ന് വേണം വിലയിരുത്താൻ.നാലര മണിക്കൂർ നീണ്ട വാഗ്വാദത്തിനു ശേഷവും സാങ്കേതിക വിശദാംശങ്ങൾ വായിച്ച് കേള്പ്പിച്ചു കൊണ്ടിരുന്ന മനോഹർ പരീക്കർക്ക് മറ്റുള്ളവരുടെ കോട്ടുവാ മാത്രമേ കിട്ടിയുള്ളൂ.അരുൺ ജൈറ്റ്ലിയാണെങ്കിൽ ഫ്രാങ്ക്ഫര്ട്ടിലെക്കു ഒരു ഔദ്യോഗിക സന്ദര്ശന ത്തിലായിരുന്നു. ഇത്തരം സംവാദങ്ങളിൽ കാര്യമാത്രപ്രസക്തങ്ങളായ വാദങ്ങൾ മുന്നോട്ട് വയ്ക്കാൻ കഴിവുള്ളവനായ ധനമന്ത്രിയുടെ ലഭ്യത നോക്കിയശേഷം മാത്രം ബി ജെ പി ഇതിനോരുംബെടുന്നതിലെ അർഥമുള്ളൂ .