ജിഷയുടെ അമ്മ കള്ളനെന്ന് വിളിച്ചത് സ്വന്തം അമ്മയുടേതുപോലെ കണക്കാക്കുന്നു –സാജു പോള്‍

single-img
6 May 2016

saju-paul

 

 
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ തന്നെ കള്ളനെന്ന് വിളിച്ചതെന്ന് സ്വന്തം അമ്മ വിളിച്ചതുപോലെയാണ് കണക്കാക്കുന്നതെന്ന് സാജു പോള്‍ എംഎല്‍ എ.അവനെ കൊല്ലണമെന്ന് പറഞ്ഞത് തന്നെ ഉദ്ദേശിച്ചല്ലെന്നും എംഎല്‍എ പറഞ്ഞു.

 

ജിഷയുടെ കൊലപാതകം രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ പ്രയോഗിക്കുകയാണ്. സോഷ്യല്‍മീഡിയ വഴിയും വ്യാജമായ പ്രചാരണങ്ങളാണ് നടക്കുന്നത്.

 

1000 രൂപ പരീക്ഷ ഫീസടക്കുന്നതുമായി ബന്ധപ്പെട്ട് ജിഷയുടെ മാതാവ് വന്ന് കണ്ടിരുന്നു. ഈ വിവരം കോളജ് അധികൃതരെ അറിയിച്ചപ്പോള്‍ ഫീസ് അടക്കാമെന്ന് ഒരു അധ്യാപിക പറഞ്ഞു. അതിനുശേഷം മറ്റൊരാവശ്യത്തിനും ജിഷയുടെ അമ്മ സമീപിച്ചിട്ടില്ല. ഇതിനുശേഷം വളയന്‍ചിറങ്ങരയില്‍വെച്ച് ജിഷയുടെ സഹോദരിയെ കണ്ടിരുന്നു. ഒരു പരാതിയും അന്ന് പറഞ്ഞിരുന്നില്ളെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.