അച്യുതാനന്ദന്‍ മുതല്‍ നികേഷ് വരെ കേസില്‍ പ്രതികൾ;എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ 685 കേസുകളെന്ന് മുഖ്യമന്ത്രി

single-img
5 May 2016

Nikesh and VS (1)
എല്‍.ഡി.എഫിലെ സ്ഥാനാര്‍ഥികള്‍ക്കെതിരെ 685 കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ ആറ് കേസുകളും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരേ 11 കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവരുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് പത്രക്കുറിപ്പിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി…….

വിവിധ സ്ഥാനാര്‍ഥികള്‍ക്കെതിരെ മൊത്തം 943 കേസുകളാണുള്ളത്. ഇതില്‍ 685 എണ്ണം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കെതിരെയും 152 എണ്ണം ബി.ജെ.പി-ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ക്കെതിരെയുമാണ്.നികേഷ് കുമാറിനെതിരെയാണ് ഏറ്റവുമധികം കേസുകളുള്ളത്. 57 കേസുകള്‍.