ഐ ആർ  സി ടി സി വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു : ഒരു കോടിയോളം പേരുടെ വിവരങ്ങൾ ചോർത്തിയതായി സംശയം.

single-img
5 May 2016

  
 ChqbzVbWUAAr9BH
ഇന്ത്യന്‍ റയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കമ്പനി (ഐ ആര്‍ സി ടി സി) വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു കോടിയിലധികം വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ നഷ്ടപ്പെട്ടു എന്ന് പേടിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഐ ആര്‍ സി ടി സി വഴി കോടിക്കണക്കിന് പേരാണ് ഇടപാടുകള്‍ നടത്തുന്നത്. ഓരോ ദിവസവും ലക്ഷക്കണക്കിന് ഇടപാടുകള്‍ സൈറ്റ് വഴി നടക്കുന്നു.സൈറ്റില്‍ ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡുകള്‍ അടക്കമുള്ള ഐഡന്റിറ്റി കാര്‍ഡുകള്‍, ഫോണ്‍ നമ്പര്‍, മെയില്‍ ഐ.ഡി എന്നിവയുണ്ട്. ഇതുപയോഗിച്ച് പലവിധമായ തട്ടിപ്പുകളും ഹാക്കര്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് റയില്‍വെ അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു.
 
സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസ് കനത്ത ജാഗ്രതയിലാണ്. ആരാണ് ഇതിന് പിന്നില്‍ എന്നതടക്കമുള്ള വിവരങ്ങള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ പി ബക്ഷി പറഞ്ഞു. 
 ”മഹാരാഷ്ട്ര പോലീസ്, ഐ.ബി സൈബര്‍ സെല്‍ എന്നീ വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ചില ഐ.ആര്‍.സി.ടി.സി. രേഖകള്‍ പുറത്തു പോയിട്ടുണ്ട്. എന്നാല്‍ ഇതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്താതെ ഹാക്ക ചെയ്തു എന്ന് പറയാനാകില്ല.”ഐ.ആര്‍.സി.ടി.സി. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് ദത്ത പറയുന്നു