കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു;പെരുമ്പാവൂരില്‍ ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് പിണറായി വിജയൻ

single-img
5 May 2016

TH30_PINARAYI_VIJAY_516498f

പെരുമ്പാവൂരില്‍ ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് പിണറായി വിജയൻ. സംസ്ഥാന പോലീസ് മേധാവി അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ശരിയായി നിറവേറ്റുന്നുണ്ടോ എന്ന് പിണറായി ചോദിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവന് ഭീഷണിയുണ്ടെന്ന് നിരവധി തവണ പരാതി നല്‍കിയിട്ടും പോലീസ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ. കൊലപാതകം നടന്നതിന് ശേഷം കേസ് ഒതുക്കാന്‍ പോലീസ് നേതൃത്വം ശ്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കണം. ചില രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദവും കേസ് അട്ടിമറിക്കാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നതിന്റെ ലക്ഷണമാണു പെരുമ്പാവൂര്‍ കൊലപാതകമെന്നും പിണറായി വിജയന്‍ പറഞ്ഞു