സാനിയ മിർസയുടെ ആത്മകഥ വരുന്നു

single-img
5 May 2016

mirzaഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരവും ലോക ഡബിൾസ് ഒന്നാം നമ്പരുമായ സാനിയ മിർസയുടെ ആത്മകഥ ജൂലൈയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്നു. “ഏസ്‌ അഗൈൻസ്റ്റ്‌ ഓഡ്‌സ്” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത് സാനിയയും പിതാവ് ഇമ്രാൻ മിർസയും ചേർന്നാണ്.
“സാനിയയുടേത് അസാധാരണമായ ഒരു നേട്ടമാണ്. അവരുടെ ആത്മകഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്.ഈ പുസ്തകം അവരോടൊപ്പം പുറത്തിറക്കാൻ സാധിക്കുന്നതിൽ ഞങ്ങള്ക്ക് അതിയായ ചരിതാർഥ്യമുണ്ട്” ഹാർപ്പർ കോളിന്സ് ചീഫ് എഡിറ്റർ കാർത്തിക വി കെ പറഞ്ഞു.

 
16 ആം വയസ്സിൽ പെൺകുട്ടികളുടെ വിംബിൾടൺ ഡബിൾസ് കിരീടം നേടിയതോടെയാണ് സാനിയ ദേശീയശ്രദ്ധ പിടിച്ചു പറ്റിയത്. സിൻഗിൾസിലും ഡബിൾസിലും ഇന്ത്യയുടെ ഒന്നാം നമ്പർ താരമായി സാനിയ.
“അടുത്ത തലമുറയിലെ ടെന്നീസ് താരങ്ങൾക്ക് ഒരു വഴികാട്ടിയാകും ഈ പുസ്തകം. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരാളെങ്കിലും ഭാവിയിൽ ഒരു ഗ്രാൻഡ്‌ സ്ലാം നേടിയാൽ അതെനിക്ക് സംതൃപ്തിയേകും ” സാനിയ പറഞ്ഞു.
അന്താരാഷ്ട്ര ശ്രദ്ധ നേടിയ കായികതാരം എന്ന നിലയിലേക്കുള്ള സാനിയയുടെ വളര്ച്ചയും ആ വഴിയിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അതുപോലെതന്നെ സന്തോഷങ്ങളും വിജയങ്ങളും പ്രതിപാദിക്കുന്നതാണ് പുസ്തകം.
2015-2016 കാലഘട്ടത്തിൽ സാനിയയും കൂട്ടാളി മാർടീന ഹിന്ഗിസും കൂടെ തുടര്ച്ചയായ 41 വിജയങ്ങൾ കരസ്ഥമാക്കിയാണ് ലോക ഒന്നാം നംബരിലെക്ക് കാലെടുത്തു വയ്ക്കുന്നത്.