കള്ളപ്പണമിടപാട്: റിമി ടോമിയുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്

single-img
5 May 2016

19tvf_rimi_JPG_2442841f

ഗായിക റിമി ടോമിയുടെയും വ്യവസായി മഠത്തില്‍ രഘുവിന്റെയും വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വിദേശത്തു നിന്നു കള്ളപ്പണം കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സ്ഥാനാര്‍ഥികളുമായി ഇവർ സാമ്പത്തിക ഇടപാടു നടത്തിയെന്നും സൂചനയുണ്ട്.

ഇവരുമായി ഇടപാടുകള്‍ നടത്തിയെന്ന് കരുതുന്ന അഡ്വ. വിനോദ് കുട്ടപ്പന്റെയും ജോണ്‍ കുരുവിളയുടെയും വീടുകളിലും രാവിലെ മുതല്‍ റെയ്ഡ് നടത്തുന്നുണ്ട്.
ഇപ്പോള്‍ തിരുവനന്തപുരത്തുള്ള റിമി ടോമി റെയ്ഡ് വിവരമറിഞ്ഞ് കൊച്ചിയിലേക്ക് തിരിച്ചു.