ജിഷയുടെ അമ്മയെ സഹായിച്ചിട്ടേയുള്ളൂ:ജിഷയുടെ അമ്മ എത്രയൊക്കെ ഞങ്ങളെ കുറ്റപ്പെടുത്തിയാലും കൊലപാതകത്തിന്റെ സത്യം പുറത്തു വരുന്നത് വരെ പോരാടുമെന്ന് സാജുപോള്‍ എം.എല്‍.എ

single-img
5 May 2016

13131407_1024413147645826_1175893739294206253_o
ജിഷയുടെ അമ്മ സഹായം അഭ്യർഥിച്ചു വന്നപ്പോഴൊന്നും എംഎൽഎ എന്ന നിലയിൽ തന്റെ ഭാഗത്തു വീഴ്ച പറ്റിയിട്ടില്ലെന്ന് സാജു പോൾ എം.എൽ.എ.മരിച്ച ജിഷയുടെ മാതാവിന്റെ പരാതികൾ താൻ പലപ്പോഴും പരിഹരിച്ചിട്ടുണ്ട്. എംജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന ആവശ്യവുമായാണു ജിഷയുടെ അമ്മ ആദ്യം വന്നത്. അന്നു യൂണിവേഴ്സിറ്റിയിൽ വിളിച്ചു പറഞ്ഞു സർട്ടിഫിക്കറ്റ് ലഭ്യമാക്കിയെന്നും എം.എൽ.എ പറഞ്ഞു

ജിഷയുടെ അമ്മ , മകൾ മരിച്ച അവസ്ഥയിൽ എത്രയൊക്കെ ഞങ്ങളെ കുറ്റപ്പെടുത്തിയാലും , ഈ കൊലപാതകത്തിന്റെ സത്യം പുറത്തു വരുന്നത് വരെ പോരാട്ടത്തിന് മുന്നിൽ , കുറ്റവാളിയെ കണ്ടെത്താൻ ഇടപെടുക എന്ന ധാർമിക ഉത്തരവാദിത്തം നിറവേറ്റാൻ ഉണ്ടാകുമെന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ സാജു പോൾ വ്യക്തമാക്കി

നേരത്തെ ആശുപത്രിയില്‍ തന്നെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനോടും ചാലക്കുടി എംപി ഇന്നസെന്റിനോടും എറണാകുളത്തെ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എസ്. ശര്‍മ്മയോടും സി.പി.ഐ.എം പ്രാദേശിക നേതാക്കളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ ജിഷയുടെ അമ്മ സാജു പോളിനെതിരെ രംഗത്ത് വന്നിരുന്നു. സി.പി.ഐ.എമ്മിന്റെ പെരുമ്പാവൂര്‍ എം.എല്‍.എ സാജു പോള്‍ കള്ളനാണ്, തെണ്ടിയാണ്, അവനെ കൊല്ലണം എന്നാണ് ജിഷയുടെ അമ്മ ആശുപത്രിയില്‍ കാണാൻ എത്തുന്നവരോട് അലമുറയിടുന്നത്.

ജിഷയുടെ വീടിരിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗവും ഇടതുപക്ഷക്കാരനാണ്. പഞ്ചായത്ത് മെമ്പറോടും ജിഷയുടെ അമ്മ തങ്ങളുടെ ദുരവസ്ഥ ധരിപ്പിച്ചിരുന്നു. വീടില്ലാത്ത കാര്യം, കുടിവെള്ളം ഇല്ലാത്ത കാര്യം, സാമൂഹിക വിരുദ്ധര്‍ ശല്യം ചെയ്യുന്ന കാര്യം, ആരും കണ്ണു തുറന്നില്ല. അതായിരുന്നു ജിഷയുടെ അമ്മ വിഎസിനോട് പരാതി പറഞ്ഞിരുന്നു

2001 മുതല്‍ പെരുമ്പാവൂരില്‍ എം.എല്‍.എയാണ് സാജു പോള്‍.