പ്രധാന അവയവങ്ങള്‍ക്കെല്ലാം മാരകമായ പരിക്ക്,പുറത്ത് കടിച്ച പാടുകൾ:ജിഷയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിനു കൈമാറി

single-img
5 May 2016

Untitled-15

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.കശേരുക്കൾ തകരുന്ന തരത്തിലാണ് ഞെരുക്കിയിരിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ടായിട്ടു.പ്രധാന അവയവങ്ങള്‍ക്കെല്ലാം മാരകമായ പരിക്കുള്ളതായും പുറത്ത് കടിച്ച പാടുകളും പരിശോധനയില്‍ കണ്ടെത്തി.കഴുത്തുഞെരിച്ചതും മരണത്തിന് കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി.പീഡനശ്രമം നടന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിഎൻഎ പരിശോധന നടത്തും. ജിഷയുടെ ഇരു ചുമലകളും ശക്തമായി പിടിച്ചു തിരിച്ച അവസ്ഥയിലായിരുന്നു. പെൺകുട്ടിയെ കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരിക്കാം പുറത്തു കടിച്ച് മുറിവേൽപ്പിച്ചിരിക്കുന്നത്.

ജിഷയുടെ ശരീരത്തിൽ 38 മുറിവുകളേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട് .കൊല നടന്നതായി അനുമാനിക്കുന്ന സമയം ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ, മഞ്ഞ ടീഷർട്ടും കറുത്ത പാന്റ്സും ധരിച്ച യുവാവിനെ കണ്ടെത്താനാണു പൊലീസിന്റെ ശ്രമം. യുവാവിനെ നേരിൽ കണ്ട രണ്ടുപേർ നൽകിയ വിവരണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം തയാറാക്കിയിട്ടുണ്ട്.