മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനം.

single-img
3 May 2016

 

mukeshnitaambani
റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയ്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനംഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യയാണ് 52കാരിയായ നിത. സ്‌പോര്‍ട്‌സ് ബിസിനസ് ഉള്‍പ്പെടെ റിലയന്‍സിന്റെ ഒട്ടേറെ സംരംഭങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കുന്നുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്.മുകേഷ് അംബാനിയുടെ ഇസഡ് കാറ്റഗറി സുരക്ഷക്കുപുറമെയാണ് ഭാര്യക്കും സുരക്ഷ ഏര്പ്പെടുത്താനുള്ള തീരുമാനം.
നിത അംബാനിയുടെ സുരക്ഷക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വൈ കാറ്റഗറി സുരക്ഷക്ക് അനുമതി. അതേസമയം ഇതിനുള്ള മുഴുവന് ചെലവും നിത തന്നെ വഹിക്കണം.20 കമാന്റോകളാണ് നിത അംബാനിക്ക് സുരക്ഷ ഒരുക്കുക..