ബോബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു

single-img
3 May 2016

BOMB-nadapuram-1-1

കോഴിക്കോട് നാദാപുരത്ത് ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നരിപ്പറ്റ സ്വദേശി ലിനീഷാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു.

സ്‌ഫോടനത്തില്‍ രണ്ട് കൈപ്പത്തികളും തകര്‍ന്ന ലിനീഷ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരുക്കേറ്റ രണ്ടു പേര്‍ കൂടി ചികിത്സയിലാണ്. കഴിഞ്ഞ 27ന് രാത്രി ഒന്‍പതരയോടെയായിരുന്നു സ്ഫോടനം. അപകടത്തില്‍ അഞ്ചു സി.പി.എം. പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. ……

നാദാപുരം ഗവണ്‍മെന്റ് കോളജിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് സ്ഫോടനമുണ്ടായത്.