ജോസ് തെറ്റയിലിനെതിരെ ലൈഗീകാരോപണം ഉന്നയിച്ച നോബി അഗസ്റ്റിന്‍ പട്ടാമ്പിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

single-img
30 April 2016

imageമുന്‍മന്ത്രി ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പട്ടാമ്പിയില്‍ പത്രികനല്‍കി.പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ചയാണ് പട്ടാമ്പിയിലെത്തി ബി.ഡി.ഒ. പി. ശശീന്ദ്രന് മുമ്പാകെ നോബി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. പട്ടാമ്പിയില്‍ താനെന്തിനാണ് എത്തുന്നതെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും നോബി പറഞ്ഞു

 

ജോസ് തെറ്റയിലിനും മകന്‍ തോമസിനും എതിരെ ലൈംഗിക ആരോപണവുമായാണ് യുവതി രംഗത്ത് എത്തിയത്. തന്നെ ഇരുവരും ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാട്ടി ആലുവാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തെറ്റയിലിന്റെ മകനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനംനല്‍കി തെറ്റയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.പിന്നാലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും യുവതി പുറത്തു വിട്ടിരുന്നു. എന്നാല്‍, മനപ്പൂര്‍വ്വം തെറ്റയിലിനെ കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ പീഡനം നടന്നിട്ടില്ലെന്ന് കോടതി വിധി എഴുതി തെറ്റയിലിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.