കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനു പിന്നില്‍ സി.പി.എം വിഭാഗീയ;ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.

single-img
29 April 2016

KRISHNA-PILLAI-SMARAKAM

Support Evartha to Save Independent journalism

കഞ്ഞിക്കുഴിയിലെ പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനു പിന്നില്‍ സി.പി.എം വിഭാഗീയതയെന്നു ക്രൈംബ്രാഞ്ച്‌. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേരെ തന്നെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച വൈകിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്..
വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ലതീഷ് പി ചന്ദ്രന്‍, കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷാ രാജന്‍, പ്രമോദ് എന്നിവരാണ് പ്രതികള്‍.

കഞ്ഞിക്കുഴിയിലെ സിപിഎം വിഭാഗീയതയെത്തുടര്‍ന്നു പ്രതികള്‍ തീവയ്പ് നടത്തിയശേഷം കൃഷ്ണപിള്ളയുടെ പ്രതിമയുടെ തലഭാഗം അടിച്ചുതകര്‍ത്തെന്നാണു കേസ്. കേസിലെ പ്രധാന സാക്ഷികളും സിപിഎമ്മുകാരാണ്. 2013 നവംബര്‍ ഒന്നിനു പുലര്‍ച്ചെ രണ്്ടുമണിയോടെയാണു കേസിനാസ്പദമായ സംഭവം