ഡൽഹി സർക്കാരിന്റെ ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.പി;എം.പി പാര്‍ലമെന്റില്‍ എത്തിയത് കുതിരപ്പുറത്തേറി

single-img
27 April 2016

454358-bjp-mp-ram-prasad-sharma

ഡല്‍ഹി സര്‍ക്കാരിന്റെ ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.പി ഇന്ന് പാര്‍ലമെന്റില്‍ എത്തിയത് കുതിരപ്പുറത്ത്.മറ്റൊരു ബി.ജെ.പി അംഗം മനോജ് തിവാരി പാര്‍ലമെന്റില്‍ എത്തിയത് സൈക്കിളിലാണ്. നിയന്ത്രണം തെറ്റിച്ച് തിങ്കളാഴ്ച അഞ്ച് എം.പിമാര്‍ സ്വന്തം വാഹനങ്ങളില്‍ പാര്‍ലമെന്റില്‍ വന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അസമിലെ തെസ്പൂരില്‍ നിന്നുള്ള അംഗം രാം പ്രസാദ് ശര്‍മ്മയാണ് കുതിരയെ വാഹനമാക്കിയത്.

എം.പിമാര്‍ക്കായി എഎപി സര്‍ക്കാര്‍ ആറ് സപെഷ്യല്‍ ബസുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ എം.പിമാര്‍ നിസ്സഹകരിച്ചതോടെ നാലു ബസുകള്‍ ഇന്നലെ പിന്‍വലിച്ചിരുന്നു.