ഇടതു നേതാക്കള്‍ക്ക് മാധ്യമങ്ങളെ ഭയമെന്ന് ചെന്നിത്തല

single-img
26 April 2016

19-1450495133-chennithalaസംസ്ഥാനത്തെ ഇടതു നേതാക്കള്‍ക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.നേരത്തെ ജനങ്ങളെ മാത്രമായിരുന്നു ഇവര്‍ ഭയപ്പെട്ടിരുന്നത്‌. എന്നാല്‍, ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നിലെത്താന്‍ തന്നെ ഇടതു നേതാക്കള്‍ ഭയപ്പെടുന്നുവെന്ന്‌ ചെന്നിത്തല പരിഹസിച്ചു.

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തെറ്റായ രീതിയില്‍ നല്‍കുന്നുവെന്നാരോപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മീറ്റ് ദ പ്രസ് അടക്കമുള്ള പരിപാടികള്‍ റദ്ദാക്കിയിരുന്നു.