ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കും : സോളാര്‍ കമ്മീഷന്‍ .

single-img
26 April 2016

oommen-chandy-759സോളാര്‍ തട്ടിപ്പ് കേസില്‍ ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുമെന്ന് സോളാര്‍ കേസുകള്‍ അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തമാക്കി. വാസ്തവവിരുദ്ധമായി മൊഴി നൽകിയ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ (എഐഎൽയു) ആവശ്യം പിന്നീട് പരിഗണിക്കും. സാക്ഷി വിസ്താരം പൂർത്തിയാകുന്ന ഘട്ടത്തിൽ ഇക്കാര്യം തീരുമാനിക്കും.

അന്വേഷണ കമ്മീഷന്‍ നിയമപ്രകാരം ഒരുതവണ വിസ്തരിച്ച സാക്ഷിയെ ആവശ്യമെങ്കില്‍ വീണ്ടും വിസ്തരിക്കാന്‍ അധികാരമുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വീണ്ടുെ വിസ്തരിക്കുന്നതില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.