വെസ്പ 70 ആം വയസ്സിലേക്ക് ;വാർഷികാഘോഷം പുത്തൻ മോഡലുകൾ പുറത്തിറക്കി

single-img
26 April 2016

vespa_146157317473_650x425_042516020357വെസ്പ പ്രിമവേര ,ജി ടി എസ് ,പി എക്സ് എന്നീ സ്മാരക മോഡലുകൾ പുറത്തിറക്കിക്കൊണ്ട് പിയാജിയോ വെസ്പ സ്കൂട്ടറിന്റെ 70 ആം വാര്ഷികം ആഘോഷിക്കുകയാണ്. അതിനോട് അനുബന്ധിച്ച് ധാരാളം പരിപാടികളും നടത്തുന്നുണ്ട്.
പ്രത്യേകമായ നിറങ്ങളിലുള്ള ഫിനിഷും പാസഞ്ചർ സീറ്റിലും ഗ്ലോവ് ബോക്സിലും ഉള്ള “70°”ചിഹ്നം അവയെ മാറ്റി നിര്ത്തുന്നു.
ഈ മോഡലുകൾ മെയ്‌ 2016 മുതൽ വില്പനയ്ക്കെത്തും.
സീറ്റിനു ചേരുന്ന ഒരു പുതിയ തവിട്ട് ലെതർ സഞ്ചിയും വെസ്പ ഡിസൈൻ ചെയ്തിട്ടുണ്ട്. ഇത് എല്ലാ സ്പെഷ്യൽ എഡിഷൻ മോഡലുകളുടെയും പുറകിലെ ലഗ്ഗേജ് റാക്കിൽ ഘടിപ്പിക്കാനാവും.
സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി വാഹനത്തിന്റെ സ്വന്തം നാടായ പോന്റെദേര യിൽ വെസ്പ ക്ലബ് ഏപ്രിൽ 23 തൊട്ട് 25 വരെ ഒരു അന്താരാഷ്ട്ര മീറ്റിംഗ് നടത്തി .അവിടെ വിനോദയാത്രകൾ, പ്രദർശനങ്ങൾ, പിയജിയോ ഫാക്ടറിയിലേക്ക് ഗൈഡെഡ് ടൂർ മുതലായവ ഉണ്ടായിരുന്നു.
ഇനി ഫ്രാൻസിന്റെ തെക്കുഭാഗത്ത്‌ സെയിന്റ് ട്രോപെസിൽ വച്ച ജൂൺ 2 മുതൽ 5 വരെ നടക്കുന്ന വെസ്പ ലോക ദിനങ്ങളാണ് മറ്റൊരു ശ്രദ്ധേയ പരിപാടി .

ലോകമെമ്പാടുമുള്ള വെസ്പ ഉടമസ്ഥരെ ഒരുമിച്ചു കൊണ്ടുവരുന്ന ഈ വാർഷികയോഗത്തിൽ ടൂറുകളും മറ്റു പരിപാടികളും ഉണ്ടാവും.1946 ലെ യഥാർഥ മോഡലിന്റെ 150 ഓളം രൂപഭേദങ്ങളായി 18 ദശലക്ഷതിലുപരി വെസ്പ സ്കൂട്ടറുകൾ ലോകത്താകമാനം വിറ്റു പോയിട്ടുണ്ട് .