ഇനി പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ ശിക്ഷ മാതാപിതാക്കൾക്ക്

single-img
26 April 2016

TeenDRIVING_0_0_0_0_0_018 വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ മാതാപിതാക്കൾ ക്ക് ശിക്ഷ നല്കാനുള്ള നിയമം വരുന്നു .രാജസ്ഥാൻ ഗതാഗത മന്ത്രി യുനുസ് ഖാൻറെ അധ്യക്ഷതയിൽ ഒരു സമിതി കേന്ദ്ര ഗതഗത മന്ത്രി നിതിൻ ഗഡ്കരി രൂപീകരിച്ചു .എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത മന്ത്രിമാർ ഇതിൽ അംഗങ്ങൾ ആണ് .ഈ സമിതി 15 ദിവസങ്ങൾ ക്കകം സമർപ്പിക്കുന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ബില്ലിനു അന്തിമ രൂപം കൊടുക്കുക.

രാജ്യത്തെ റോഡ്‌ അപകടങ്ങളുടെ എണ്ണം 50% ഇൽ താഴെ ആക്കാനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട് എന്ന് ഞായറാഴ്ച ഗഡ്കരി പറഞ്ഞിരുന്നു. റോഡുകളുടെ അവസ്ഥ നന്നാക്കാൻ ഗവണ്മെന്റ് ഉദ്ദേശിക്കുന്നു.

.എറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏകദേശം 3 ലക്ഷം പേർക്ക് അപകടങ്ങളിൽ കൈകാലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് മറികടക്കാൻ ദേശീയ പാതകളിൽ 2500 അക്സിഡന്റ് സ്പോട്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
രാജ്യത്താകമാനം 720 ബ്ലാക്ക്‌ സ്പോട്ടുകൾ ദേശീയ പാതകളിൽ തിരിച്ചറിഞ്ഞിട്ടുണ്ട് .ഇവിടെ പ്രതിരോധ നടപടികളെടുക്കാൻ 11000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട് .
വര്ഷം 5 ലക്ഷത്തോളം അപകടങ്ങൾ നടക്കുന്നതിൽ 1.5 ലക്ഷം പേര് മരിക്കുന്നു. 5 വര്ഷം കൊണ്ട് ഇത് 50% ആയി കുറയ്ക്കുക എന്നതാണ് സര്ക്കാരിന്റെ ലക്‌ഷ്യം .