ഇനി മദ്യപിച്ച് പ്രായം കുറയ്ക്കാം?മദ്യപിച്ചാൽ പ്രായം കുറയ്ക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യ “ആന്റി ഏ ജിങ്ങ് ജിൻ ” നിർമ്മിച്ചു

single-img
26 April 2016

5718ae9b1600002b0031c441-large_trans++Adw0VrjqLWSqJHfZ45Ae0ZZleb6bWx1d7hBxM3Lz0SM
ചിലർ മദ്യപിക്കുന്നത് ലഹരിക്ക്‌ വേണ്ടിയാണ് . മറ്റു ചിലർ ബോധം നഷ്ടപ്പെട്ടു കിടന്നുറങ്ങാനും .വേറെ ചിലര്ക്ക് പ്രശ്നങ്ങൾ മറക്കാനുള്ള കുറുക്കുവഴിയാണിത് .കാരണമെന്തോ ആയിക്കോട്ടെ, മദ്യം ഇനി ചിലപ്പോൾ നിങ്ങളെ വേറെ രീതിയിൽ സഹായിച്ചേക്കാം , കുടിക്കുന്നത് ജിൻ ആണെങ്കിൽ മാത്രം!
ലോകത്തിലെ ആദ്യ “ആന്റി ഏ ജിങ്ങ് ജിൻ ” നിർമ്മിച്ചു എന്നാ അവകാശവാദവുമായി ഒരു യു കെ അധിഷ്ടിത കമ്പനി മുന്നോട്ട് വന്നിരിക്കുന്നു. അതെ , നിങ്ങളുടെ പ്രായം കുറച്ചു കാണിക്കുന്ന മദ്യം !
കൊളാജൻ അടങ്ങിയ ഈ പാനീയത്തിന് 35 പൌണ്ട് അതായത് ഏകദേശം 3400 രൂപയാണ് വില.സൌന്ദര്യ വർദ്ധക വ്യവസായത്തിൽ വളരെ പ്രശസ്തമായ പദാർഥമാണ് കൊളാജൻ .ഇത് ചർമ്മത്തിന്റെ സ്വാഭാവികത നിലനിര്തുകയും ചുളിവുകൾ ഉണ്ടാവുന്നത് തടയുകയും ചെയ്യുന്നു.കൊളാജൻ അകത്താക്കാൻ ഗുളികകൾക്കു പകരം പുതിയൊരു രീതിയാണ് ഈ മദ്യം മുന്നോട്ട് വയ്ക്കുന്നത്.
ശരീരത്തിൽ തനിയെ ഉണ്ടാവുന്ന വസ്തു ആണ് കൊളാ ജൻ പക്ഷെ പ്രായമേറും തോറും അതിന്റെ നിര്മ്മാണം കുറഞ്ഞുകുറഞ്ഞു വരും.
ഈ മദ്യത്തിനു “ആന്റി-ഏ ജിൻ” എന്നാണു ഉത്പാദകരായ ബോംപാസ് ആൻഡ്‌ പാർ പേരിട്ടിരിക്കുന്നത്.
“സൂര്യതാപം ശമിപ്പികുക,ധാതുക്കളാൽ സമ്പന്നമാവുക ,ശരീരത്തിലെ അടയാളങ്ങൾ ,നീര്ച്ചുഴി തുടങ്ങിയവ ഭേദപ്പെടുത്തുക തുടങ്ങിയ ഗുണങ്ങളോട് കൂടിയ ചേരുവകളാണ് ഇതിൽ ചേർത്തിരിക്കുന്നത്. “ഇത് കമ്മിഷൻ ചെയ്ത വാർണർ ലെഷർ ഹോട്ടെൽ അവരുടെ വെബ്സൈറ്റിൽ പറയുന്നു.