ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി പത്തനാപുരത്ത് ആര്‍എസ്എസ്-ഡിവൈഎഫ്ഐ സംഘര്‍ഷം;ഗർഭിണിയായ യുവതിയടക്കം പത്ത് പേർക്ക് പരിക്ക്

single-img
26 April 2016

facebook-war
പത്തനാപുരം: തലവൂര്‍ കുരായില്‍ ആര്‍എസ്എസ്-ഡിവൈഎഫ്ഐ സംഘര്‍ഷം.. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഫേസ്ബുക്കിലൂടെ നടന്ന ഏറ്റുമുട്ടല്‍ പിന്നീട് തെരുവിലേയ്ക്ക് നീളുകയായിരുന്നു. കഴിഞ്ഞ രാത്രിയാണ് സംഘര്‍ഷം അരങ്ങേറിയത്. .സംഘർഷത്തിൽ ഗർഭിണിയായ യുവതിയടക്കം പത്ത് പേർക്ക് പരിക്കേറ്റു.

അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കുറച്ച് കാലമായി ഫേസ്ബുക്കില്‍ പോസ്റുകള്‍ ഇടാറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അമല്‍, അഖില്‍, രാഹുല്‍ എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ആര്‍എസ്എസ് പ്രവര്‍ത്തകരായ ഹരികൃഷ്ണന്‍, നന്ദു, സഞ്ചു, ശ്രീജിത്ത്, ശ്രീജിത്തിന്റെ മാതാവ് വസന്ത എന്നിവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്നിക്കോട് പോലീസ് കേസെടുത്തു.

രണ്ടഴ്ച മുമ്പ് തലവൂർകുരശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ആർ.എസ്.എസിനെതിരെ പോസ്റ്റിട്ടതായി പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി പ്രവർത്തകർ തമ്മിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിൽ കലാശിക്കുക ആയിരുന്നു