മദ്യലഹരിയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച വനിതാ ഡോക്ടറെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

single-img
25 April 2016

miami-story,-fb_647_012216063708വാഷിംഗ്ഡണ്‍: യു.എസ്.-ലെ മിയാമിയിലെ ജാക്‌സണ്‍ ഹെല്‍ത്ത് സിംസ്റ്റംസ് ആശുപത്രിയിലെ ഇന്ത്യന്‍ വംശജയായ ന്യൂറോളജി ഡോക്ടര്‍ അഞ്ജലി രാംകിസൂനിനെ(30)യാണ് യൂബര്‍ ടാക്‌സി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു കൊണ്ട് കര്‍ശന നടപടി കൈക്കൊണ്ടത്.

 
ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് സംഭവം അരങ്ങേറിയത്. ഡ്രൈവറോട് മദ്യലഹരിയില്‍ തട്ടിക്കയറിയ വനിതാ ഡോക്ടര്‍ ഡ്രൈവറെ ശാരീരികമായി ഉപദ്രവിച്ച് അസഭ്യവര്‍ഷം നടത്തുകയായിരുന്നു. തുടര്‍ന്ന് ടാക്‌സിയില്‍ അതിക്രമിച്ചു കയറി സാധനങ്ങള്‍ പുറത്തേക്കു വലിച്ചെറിയുന്നതും വീഡിയോയില്‍ ദൃശ്യമാണ്. വീഡിയോ 70 ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇതിനോടകം കണ്ടത്. സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങളാണ് ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നു വന്നത്. ഇതിനിടെ രാംകിസൂണ്‍ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. ഡ്രൈവര്‍ ഇതുവരെയും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.

[mom_video type=”youtube” id=”Bvq07KBfhnQ”]