ആസ്പിരിൻ കഴിച്ചാൽ കാൻസർ അതിജീവനസാധ്യത  20% വരെ കൂടും 

single-img
25 April 2016
aspirin_2945793b
കുറഞ്ഞ അളവിൽ ആസ്പിരിൻ കഴിക്കുന്നത് കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ അതിജീവനസാധ്യത 20 ശതമാനം വരെ വർദ്ധിപ്പിക്കുന്നതായി കണ്ടെത്തൽ .കൂടാതെ മറ്റു ശരീരഭാഗങ്ങളിലെക്ക് കാൻസർ പടരാതിരിക്കാനും ആസ്പിരിൻ സഹായിക്കുന്നുണ്ടാത്രേ.
“കുടൽ ,സ്തനം , പ്രോസ്റ്റെറ്റ് ഗ്രന്ഥി മുതലായവയിൽ ബാധിച്ച കാൻസറിന് ചികിത്സകളിൽ  കഴിയുന്നവർ കുറഞ്ഞ ഡോസിൽ  ആസ്പിരിൻ കൂടെ കഴിക്കുമ്പോൾ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മരണസംഖ്യ 15-20 ശതമാനം വരെ കുറയുന്നതായി കണ്ടു.കൂടാതെ കാൻസർ പടരുന്നതിൽ ഗണ്യമായ കുറവും നിരീക്ഷിച്ചു.””ബ്രിട്ടനിലെ കാർഡിഫ് യുനിവെഴ്സിറ്റി യിലെ പ്രൊഫ. പീറ്റർ എൽവുഡ് പറഞ്ഞു.
“ചില കാൻസറുകൾ കുറയ്ക്കുന്നതിൽ ആസ്പിരിനു പ്രബലമായ പങ്കുണ്ടെന്നതിന് തെളിവുകൾ കുന്നുകൂടുകയാണ് ” അദ്ദേഹം പറഞ്ഞു.
കാൻസറിന്റെ  സംഭാവ്യത കുറയ്ക്കാൻ ചെറിയ ഡോസ് ആസ്പിരിനു കഴിയും എന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും ചികിത്സാരംഗത്ത് അതിറെ ഉപയോഗം  അനിശ്ചിതമായിരുന്നു.
ഈ രംഗത്ത് കൂടുതൽ ഗവേഷണം നടക്കേണ്ടതുണ്ടെന്നു പഠനത്തിൽ പ്രത്യേകം പരാമർശിക്കുന്നു .
പ്ലസ്‌ വൺ എന്ന ജേർണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്.