ചൈനീസ് വിമത നേതാവ് ഡോല്‍ക്കന്‍ ഇസയ്ക്ക് അനുവധിച്ച വിസ ഇന്ത്യ റദ്ദാക്കി

single-img
25 April 2016

Dolkun-Isa
ചൈനയുടെ പ്രതിഷേധത്തിനു മുന്നില്‍ വഴങ്ങി ചൈനീസ് വിമത നേതാവ് ഡോല്‍ക്കന്‍ ഇസയ്ക്ക് അനുവധിച്ച വിസ ഇന്ത്യ റദ്ദാക്കി.നേരത്തെ, ഇദ്ദേഹത്തിന് വിസ അനുവദിച്ചിരുന്നുവെങ്കിലും ചൈന കടുത്ത പ്രതിഷേധം അറിയിക്കുകയായിരുന്നു. ചൈനയും ഇന്റര്‍പോളും റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കി ഭീകരനായി കാണുന്നയാളാണ് ഇസ.

ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ അടുത്തയാഴ്ച നടക്കുന്ന ചൈനീസ് വിമതരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഇസ വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. യുഎസ് ആസ്ഥാനമായ ചൈനീസ് ഇനിഷ്യേറ്റീവ്സ് ആണു സമ്മേളന സംഘാടകര്‍. ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷീന്‍ജാംഗ് പ്രവിശ്യയിലെ ഉയിഗുര്‍ വിമതരുടെ സംഘടനയായ വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് നേതാവാണു ഡോല്‍ക്കന്‍ ഇസ.

പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെ ഭീകരപ്പട്ടികയില്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന യു.എന്നില്‍ വീറ്റോ ചെയ്തതിനെത്തുടര്‍ന്നാണ് ഇസയ്ക്ക് ഇന്ത്യ വിസ നല്‍കാന്‍ തീരുമാനിച്ചത്.