ഇന്ത്യയിൽ നിങ്ങൾ കണ്ടിരിക്കേണ്ട 4 വിചിത്ര മ്യുസിയങ്ങൾ

single-img
25 April 2016
ഇന്ത്യയിലെ ഈ വിചിത്രമായ കാഴ്ച്ചബംഗ്ലാവുകൾ ഒന്ന് കണ്ടുനോക്കു…
nimhas-1
നിംഹാൻസ് ബ്രെയിൻ മ്യുസിയം ,ബംഗളുരു
ദാതാക്കളിൽ  നിന്നും റോഡ്‌ അപകടങ്ങളിൽ മരിച്ചവരിൽ നിന്നും ശേഖരിച്ച 300 ഓളം തലച്ചോർ സ്പെസിമനുകൾ ഇവിടെ ജാറുകളിലാക്കി സൂക്ഷിച്ചിരിക്കുന്നു.ഓരോ തലച്ചോറിനും ഒരു കഥ പറയാനുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ്‌ ന്യുറോ സയൻസസി ന്റെ ബേസ്മെന്റിലാണ് ഈ മ്യുസിയം. .കാണാനെത്തുന്നവർക്ക് ഒരു യഥാർഥ തലച്ചോർ കയ്യിലെടുക്കാനും  അവസരമുണ്ട്.
മയൊംഗ് സെൻട്രൽ മ്യുസിയം ആൻഡ്‌ എംപോറിയം ,ആസാം
blak-magic_100815063051
ദുർമന്ത്രവാദത്തിന്റെ കളിത്തൊട്ടിലായാണ് ചരിത്രത്തിൽ മയൊംഗ് അറിയപ്പെടുന്നത്. ഈ ഭൂതകാലം പ്രമാണീകരിച്ച് കൊണ്ടാണ് ഈ മ്യുസിയം പണിതുയർത്തിയിരിക്കുന്നത് .ദുർമന്ത്രവാദ പുസ്തകങ്ങൾ , ആഭിചാരകർമങ്ങൾ ക്കായുള്ള എഴുത്തുകുത്തുകൾ ,തലയോടുകൾ ,ആചാരങ്ങൾ ക്കുപയോഗിക്കുന്ന ആയുധങ്ങൾ മുതലായവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.തന്ത്രയുടെ ഉത്ഭവത്തെ പറ്റി സന്ദർശകർക്ക് പഠിക്കാം. പുരാതന ആചാരങ്ങൾ പ്രയോഗത്തിലെങ്ങനെയാണെന്നുള്ള  പ്രദര്ശനവും ഇവിടെയുണ്ട് .
 
സുധ കാർസ്  മ്യുസിയം , ഹൈദരാബാദ് 10
ലോകത്തിലെ ഒരേയൊരു കൈകൊണ്ടുണ്ടാക്കിയ കിറുക്കൻ കാർ  മ്യുസിയം എന്ന ഖ്യാതി ഇതിനു സ്വന്തം. ലോകത്തിലെ ഏറ്റവും വലിയ ട്രൈസൈക്കിൾ നിർമിച്ച കെ സുധാകറിന്റെ  ആശയമാണ് ഇതും. അസാധാരണമായ വാഹനങ്ങളുടെ ഒരു സഞ്ചയമാണ് ഈ പ്രദർശനശാല .ക്യാമറ , ഫുട്ബോൾ, ബർഗർ , ക്രിക്കറ്റ് ബാറ്റ് മുതലായവയുടെ ആകൃതിയിലുള്ള കാറുകൾ ഇവിടെയുണ്ട്.
സുലഭ് ഇന്റർനാഷണൽ മ്യുസിയം ഓഫ് ടോയിലെട്സ്,ഡൽഹി
inside-view-sulabh-toilet-museum
ലോകത്തിലെ എറ്റവും വിചിത്രമായ കാഴ്ചബംഗ്ലാവുകളിൽ ഒന്നാണ് ഡൽഹിയിലെ സുലഭ് ഇന്റർനാഷണൽ മ്യുസിയം ഓഫ് ടോയിലെട്സ്.3000 ബി സി വരെ  പഴക്കമുള്ള പ്രദർശനവസ്തു ക്ക ൾ ഇവിടെയുണ്ട്.ആദ്യകാല മൂത്രപാത്രങ്ങൾ , റോമൻ ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന സ്വർണവും  വെള്ളികൊണ്ടും ഉണ്ടാക്കിയ ടോയിലെറ്റുകൾ , അലങ്കൃതമായ വിക്ടോറിയൻ  ടോയിലേറ്റ് സീറ്റുകൾ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.