ബി സി സി ഐ യുടെ ആദ്യ സി ഇ ഓ ആയി രാഹുൽ ജോഹ്രി 

single-img
21 April 2016
Rahul-Johri-480
ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (ബി.സി.സി.ഐ. )ചരിത്രത്തിലാദ്യമായി ഒരു ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറെ  (സി.ഇ.ഒ.) നിയമിച്ചു.: ജസ്‌റ്റിസ്‌ ആര്‍.എം. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരം. ജൂണ്‍ ഒന്നിന്‌ രാഹുല്‍ ജോഹ്രി ചുമതലയേല്‍ക്കും.ബി.സി.സി.ഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്‌ ഉള്‍പ്പെടെയുള്ള ചുമതലകള്‍ സി.ഇ.ഒക്കായിരിക്കും. രാഹുല്‍ ജോഹ്രിയുടെ പരിചയ സമ്പത്തും അറിവും മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ ബി.സി.സി.ഐ. പ്രസിഡന്റ്‌ ശശാങ്ക്‌ മനോഹര്‍ പറഞ്ഞു.ബോര്‍ഡിന്റെ നടത്തിപ്പിലെ പ്രധാനചുവടുവയ്‌പ്പാണിതെന്നു സെക്രട്ടറി അനുരാഗ്‌ ഠാക്കൂര്‍ പറഞ്ഞു.ഡിസ്കവറി നെറ്റ് വർക്കിന്റെ  ഏഷ്യാ-പസഫിക് മേഖലയുടെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റും ദക്ഷിണേഷ്യ വിഭാഗത്തിന്‍െറ ജനറല്‍ മാനേജറുമായി പ്രവര്‍ത്തിക്കുകയായിരുന്നു രാഹുല്‍. ബി.സി.സി.ഐ തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുമെന്ന് രാഹുല്‍ പറഞ്ഞു.സി.ഇ.ഒ. ബി.സി.സി.ഐ. സെക്രട്ടറിക്കാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്‌. സി.ഇ.ഒക്ക്‌ സ്വതന്ത്ര ചുമതല നല്‍കുമോയെന്നതു ബോര്‍ഡ്‌ വ്യക്‌തമാക്കിയിട്ടില്ല.ബോര്‍ഡിന്റെ മുംബൈയിലെ ആസ്‌ഥാനത്തായിരിക്കും സി.ഇ.ഒയുടെ ഓഫീസും.നാലുമാസം നീണ്ട തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലൂടെയാണ്‌ ബി.സി.സി.ഐ. ജോഹ്രി മതിയെന്ന നിലപാടിലെത്തിയത്‌. സി.ഇ.ഒയെ നിയമിക്കണമെന്നതു ലോധ കമ്മിറ്റിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു.