ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കൊല്ലം കലക്ടർ എ.ഷൈന മോൾ.

single-img
20 April 2016

accident-kollam104.jpg.image_.784.410104-400x220

ക്രൈംബ്രാഞ്ച് സംഘത്തിന് ചേംബറിലെ സിസിടിവി ദൃശ്യങ്ങള്‍ വിട്ടു നല്‍കാനാവില്ലെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ഷൈനാ മോള്‍. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ പഴയ ദൃശ്യങ്ങള്‍ നല്‍കാനാവൂയെന്ന് ഷൈനാ മോള്‍ വ്യക്തമാക്കി.അനുമതിയില്ലാതിരുന്നിട്ടും മല്‍സരക്കമ്പം നടത്തുകയായിരുന്നുവെന്ന കലക്ടറുടെ റിപ്പോര്‍ട്ട് വിവാദമായതോടെയാണ് കളക്ടറുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് കത്ത് നല്‍കിയത്. ഇതിന് മറുപടി നല്‍കുകയായിരുന്നു കളക്ടര്‍.

വെടിക്കെട്ടിന് അനുമതി നിഷേധിച്ച ശേഷവും കലക്ടറെ ചേംബറിൽ കണ്ടിരുന്നുവെന്നും ക്ഷേത്ര ഭാരവാഹികൾ മൊഴി നൽകിയിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സി.സി.ടി.വി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.