കൂട്ടുകാരോടൊപ്പമാകുമ്പോൾ യാത്രകൾക്ക് ഒരു പ്രത്യേക രസമാണ്. ഈ വേനല്ക്കാലത്ത് കൂട്ടുകാരോടൊപ്പം സന്ദർശിക്കാൻ പറ്റിയ 7 സ്ഥലങ്ങൾ ഇതാ..

single-img
20 April 2016

Auli_station_Uttarakhand_India_2011

ഔലി ,ഉത്തരാഖണ്ഡ് .
ഉത്തരാഖണ്ഡി ലെ ഔലി സ്കീയിംഗ് ഇഷ്ടപ്പെടുന്നവര്ക്ക് ഒരു പ്രധാനപ്പെട്ട ലക്ഷ്യമാണ്‌. ഹിമാലയത്തിന്റെ രാജകീയതയ്ക്ക് കീഴിൽ ക്യാമ്പ്‌ ചെയ്ത് ഉല്ലസിക്കാൻ പറ്റിയ സ്ഥലം.സാഹസിക വിനോദങ്ങൾക്കായി ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം ഫെബ്രുവരി അവസാനവും മാർച്ചിന്റെ തുടക്കവുമാണ്.
കൂർഗ് , കർണാടക

Coorg_District_Karnataka
വര്ഷം മുഴുവൻ പ്രസന്നമായ കാലാവസ്ഥയാണിവിടെ.മടിക്കേരിയിൽ നിന്നും 5 കിലോമീറ്റർ ദൂരത്തുള്ള ആബി വെള്ളച്ചാട്ടം സന്ദർശിച്ച് നോക്കു .മറ്റൊരു ചിത്താകർഷകമായ സ്ഥലം ബൈലകുപ്പയിലെ റ്റിബെറ്റൻ ബുദ്ധിസ്റ്റ് സുവർണ്ണ ക്ഷേത്രമാണ്.പ്രാദേശികമായ ഭക്ഷണവും വീട്ടിലുണ്ടാക്കുന്ന വൈനും പരീക്ഷിക്കാൻ മറക്കണ്ട.
ഗാംഗ്ടോക് ,സിക്കിം

Gangtok_night
കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലമാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്.ട്രെക്കിംഗ് തൊട്ട് ഷോപ്പിംഗ്‌ വരെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ചെയ്യാൻ എന്തെങ്കിലുമൊക്കെ കാണും ഇവിടെ.ഒരുപാട് കാസിനോകളും പബ്ബുകളും കഫെകളും ഉള്ള സ്ഥലമാണിത്. എക്സൈസ് ഡ്യുട്ടി കുറവായതിനാൽ മദ്യത്തിന് വില കുറവാണ് .പാശ്ചാത്യസംഗീതം ഇഷ്ടപ്പെടുന്ന ഒരു ജനതയാണിത് .അവരുടെയൊപ്പം മതിമറന്നാഘോഷിക്കാം. നേപാളി വിഭവമായ മോമോയുടെ രുചികളും പരിശോധിച്ച് നോക്കാൻ മറക്കണ്ട.
ഋഷി കേശ് ,ഉത്തരാഖണ്ഡ്

-Rishikesh_-_Rafting__Fun_In_Ganga
സാഹസികവിനോദങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും പോയിരിക്കേണ്ട സ്ഥലം. വൈറ്റ് വാട്ടർ റാഫ്റ്റിങ്ങ് ,ബഞ്ചീ ജമ്പിംഗ് , റോക്ക് ക്ലൈംബിങ്ങ് ,സിപ് ലൈനിങ്ങ് , റാപ്പെല്ലിംഗ് ,കയാകിംഗ് , ഹൈകിംഗ് മുതലായവയ്ക്ക് പറ്റിയ സ്ഥലം.
മണാലി , ഹിമാചൽ പ്രദേശ്‌

 

Manali_India
മണാലി പണ്ടേ പ്രശസ്തമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.പാരാഗ്ലൈഡിംഗ് ആണ് അവിടത്തെ മുഖ്യ ആകർഷണം
മൂന്നാർ, കേരളം

Munnar_hillstation_kerala
കേരളത്തിലെ പ്രമുഖ ഹിൽസ്റ്റേഷൻ ആണ് മൂന്നാർ . മനോഹരമായ കാലാവസ്ഥ. ശാന്തതയും സൗന്ദര്യവും നിറഞ്ഞു തുളുമ്പുന്ന പ്രദേശം .ട്രെക്കിങ്ങിനും ഫിഷിങ്ങിനും പോകാൻ പറ്റിയ സ്ഥലം.

ഹാവ് ലോക്ക് ദ്വീപ്‌, ആൻഡമാൻ നികോബാർ.

The_Coral_Reef_at_the_Andaman_Islands
ഹാവ് ലോക്ക് ദ്വീപ്‌ ആൻഡമാൻ നികോബാർ ദ്വീപസമൂഹത്തിന്റെ ഒരു ഭാഗമാണ് .സ്കൂബാ ഡൈവിംഗി നു പേരുകേട്ട സ്ഥലമാണിവിടം.ആംഗ്ലർ മത്സ്യങ്ങളെയും പവിഴപ്പുറ്റുകളെയും മറ്റു നിരവധി കടൽ സസ്യങ്ങളെയും കാണാൻ ഈ അവസരം ഉപയോഗിക്കു