വേനൽ ക്കാലത്ത് മുട്ട കഴിക്കാമോ?

single-img
20 April 2016

eat_eggs_to_lose_weight1പ്രകൃത്യാ ചൂടുള്ള വസ്തുവാണ് മുട്ട. അതിനാൽ പലരും പറയുന്നു വേനലിൽ മുട്ട കഴിക്കുനത് ഒഴിവാക്കണമെന്ന്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണ്? ഡയറ്റീഷ്യനായ ഡോ നേഹ സന്വാല്കർ പറയുന്നു ഇതൊരു തെറ്റിധാരണ മാത്രമാണെന്ന്. മുട്ട ഒരു സമ്പൂർണ്ണാഹാരമാണ്.പല വിറ്റാമിനുകളുടെയും കാത്സ്യം ,ഇരുമ്പ്‌,ഫോസ്ഫറസ് മുതലായ ധാതുക്കളുടെയും ഒരു നല്ല സ്രോതസ്സാണ് മുട്ട. വേനല്ക്കാലത്ത് മുട്ട കഴിച്ചാൽ ദഹനക്കേടുണ്ടാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിലും സത്യമില്ല.

മുട്ട ശരിക്കും ചൂടിനോട് പൊരുതാൻ നമ്മെ സഹായിക്കുന്നു. അവ പോഷകസംബന്നമായതിനാൽ ശരീരത്തിലെ ദ്രവസമതുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും .ഇത് വേനല്ക്കാലത്ത് അത്യാവശ്യമാണ്.ഏതു വേനലിലും നിങ്ങളെ തളരാതെ ഊർജസ്വലരായി നിലനിർത്താൻ ഇത് സഹായിക്കും.മുട്ട പുഴുങ്ങിയോ ഓംലെറ്റായോ ഏതു രൂപത്തിൽ വേണമെങ്കിലും കഴിക്കാം. എന്നാൽ അധികമായാൽ അമൃതും പ്രശ്നമാണ്. ദിവസം ഒന്ന് രണ്ടെണ്ണം മതിയാകും. അതിൽ കൂടുതൽ കഴിച്ചാൽ വയറിനു കേടായേക്കാം.