മോണ്ടികാര്‍ലോ മാസ്റ്റേഴ്സിൽ  വീണ്ടും നദാൽ. 

single-img
19 April 2016
rafael-nadal
മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ഫ്രഞ്ച് താരം ഗെയ്ല്‍ മോന്‍ഫില്‍സിനെ നേരിട്ടുള്ള മൂന്നു സെറ്റിന് കീഴടക്കി നദാല്‍ കിരീടമണിഞ്ഞു. ഇത് ഇവിടെ നദാലിന്റെ 10 ആം ഫൈനലും 9 ആം കിരീട വുമാണ് . സ്കോര്‍ 7-5, 5-7, 6-0.2005 തൊട്ട്  2012 വരെ ഇവിടെ സ്ഥിരം ജേതാവായിരുന്നു നദാൽ.എന്നാൽ 2013 നോവാക്ക് ദ്യോക്കൊവിചിനോടു  ഫൈനലിൽ പരാജയപ്പെട്ടു. അടുത്ത കൊല്ലം സെമിയിൽ പുറത്താവുകയും ചെയ്തു. .കരിയറിലെ 100 ആം ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ നദാൽ  ഇഷ്ടവേദിയായ കളിമണ്‍ കോര്‍ട്ടില്‍ തിരിച്ചുവരവ് അറിയിച്ചുകൊണ്ടാണ്  കിരീടം നേടിയത്.