ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ആദ്യ ജയം.  

single-img
19 April 2016

livecricketscore55

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഐ.പി.എല്ലില്‍  ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ആദ്യ ജയം.  നായകന്‍ ഡേവിഡ് വാര്‍ണറുടെ (59 പന്തില്‍ പുറത്താവാതെ 90) മികച്ച ബാറ്റിങ്ങിൻറെ  തോളി ലേറി യാണ് ഹൈദരാബാദി ന്റെ വിജയം. ഏഴു ബൗണ്ടറിയും നാലു സിക്‌സറും പറത്തിയ വാര്‍ണറാണ് കളിയിലെ കേമന്‍. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 6ന് 142; ഹൈദരാബാദ് 17.3 ഓവറില്‍ 3ന് 145.  

ടോസ് ജയിച്ച വാര്‍ണര്‍ മുംബൈയെ ബാറ്റിങ്ങിനുവിടുകയായിരുന്നു. അമ്പാട്ടി റായുഡു(54)വിന്റെ അര്‍ധശതകവും ക്രുണാല്‍ പാണ്ഡ്യ 28 പന്തില്‍ പുറത്താവാതെ നേടിയ 49 റണ്‍സുമാണ് മുംബൈയെ മാന്യമായ സ്കോറിൽ എത്തിച്ചത് .അവസാന അഞ്ച് ഓവറില്‍ മുംബൈയ്ക്ക് രണ്ടു ബൗണ്ടറി ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ക്കാനായത്. ഭുവനേശ്വര്‍കുമാര്‍, മുസ്താഫീസുര്‍ റഹ്മാന്‍, ബരീന്ദര്‍ സരണ്‍ എന്നിവര് ചേര്‍ന്നാണ് അവസാന അഞ്ച് ഓവര്‍ എറിഞ്ഞത്.  ഹൈദരാബാദിനുവേണ്ടി ഇടങ്കയ്യന്‍ ഫാസ്റ്റ്ബൗളര്‍ ബരീന്ദര്‍ സരണ്‍ 28 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. 

ഹൈദരാബാദിനു വേണ്ടി മോയ്‌സസ് ഹെന്റീക്കസ്(20),ദീപക് ഹൂഡ(17*) എന്നിവരും ചെറുത്തുനിന്നു. മുംബൈയ്ക്കു വേണ്ടി ടിം സൗത്തി 24 റണ്‍സിന് മൂന്നു വിക്കറ്റു വീഴ്ത്തി.  ഹൈദരാബാദിന്റെ ആദ്യ വിജയവും മുംബൈയുടെ മൂന്നാമത്തെ തോല്‍വിയുമാണിത്.

സ്‌കോര്‍ബോര്‍ഡ്

മുംബൈ: ഗപ്ടില്‍ സി ഓജ ബി ഭുവനേശ്വര്‍ 2, പാര്‍ഥിവ് പട്ടേല്‍ ബി സരണ്‍ 10, റായുഡു സി ഹെന്റീക്കസ് ബി സരണ്‍ 54, രോഹിത് ശര്‍മ റണ്ണൗട്ട് 5, ബട്‌ലര്‍ സി ഓജ ബി സരണ്‍ 11, ക്രുണാല്‍ പാണ്ഡ്യ നോട്ടൗട്ട് 49, ഹര്‍ദിക് പാണ്ഡ്യ ബി മുസ്താഫീസുര്‍ 2, ഹര്‍ഭജന്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 8, ആകെ 20 ഓവറില്‍ 6-ന് 142.
വിക്കറ്റുവീഴ്ച: 1-2, 2-23, 3-43, 4-60, 5-123, 6-135.ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 4-0-17-1, ബരീന്ദര്‍ സരണ്‍ 4-0-28-3, ഹെന്റീക്കസ് 4-0-23-0, മുസ്താഫീസുര്‍ റഹ്മാന്‍ 4-0-32-1, ബിപുല്‍ ശര്മ 4-0-40-0.

ഹൈദരാബാദ്: വാര്‍ണര്‍ നോട്ടൗട്ട് 90, ധവാന്‍ ബി സൗത്തി 2, ഹെന്റീക്കസ് സി പട്ടേല്‍ ബി സൗത്തി 20, മോര്‍ഗന്‍ സി ഹര്‍ദിക് പാണ്ഡ്യ ബി സൗത്തി 11, ഹൂഡ നോട്ടൗട്ട് 17, എക്‌സ്ട്രാസ് 5,ആകെ 17.3 ഓവറില്‍ 3ന് 145.
വിക്കറ്റുവീഴ്ച: 1-4, 2-66, 3-100.
ബൗളിങ്: ടിം സൗത്തി 4-0-24-3, മക്ലേനാഗന്‍ 3.3-0-33-0, ബുംറ 3-0-19-0, ഹര്‍ഭജന്‍ സിങ് 4-0-38-0, ഹര്‍ദിക് പാണ്ഡ്യ 3-0-29-0.