ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത് ചില്ലി പനീർ;ചില്ലി പനീറിനൊപ്പം ലഭിച്ച വസ്തുകണ്ട് അന്തംവിട്ട് യുവതി.

single-img
19 April 2016

 

Condom-chilli-paneer
ഉപ്പു മുതൽ കർപ്പൂരം വരെ ഓൺലൈനായി ഓർഡർ ചെയ്യാവുന്ന കാലമാണിത്.മൊബൈലിനു പകരം ചുടുകട്ട കിട്ടിയ വാർത്തകളൊക്കെ ഒരുപാട് കേട്ടിട്ടുമുണ്ട്.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ വാർത്തയാണു ജംഷഡ്പൂരിൽ നിന്ന് വരുന്നത്.ഗ്രേവികാര്‍ട്ട്.കോം വഴി സ്പ്രിങ് റോള്‍ ദോശയും ചില്ലി പനീറും ഓര്‍ഡര്‍ചെയ്ത യുവതി ചില്ലിപനീര്‍ പായ്ക്കറ്റ് തുറന്നപ്പോള്‍ ഉള്ളില്‍ കണ്ടത് കോണ്ടം. ഉടന്‍ തന്നെ യുവതി ഇക്കാര്യം റെസ്റ്റോറന്റില്‍ വിളിച്ച് പരാതിപ്പെട്ടു. യുവതിയുടെ ഒരു സുഹത്താണ് ഫെയ്‌സ്ബുക്ക് വഴി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

ദോശ ഹട്ട് എന്ന റെസ്‌റ്റോറന്റിൽ നിന്നാണു യുവതിയ്ക്ക് ചില്ലി പനീറിനൊപ്പം കോണ്ടം ലഭിച്ചത്.അതേസമയം ഇത് യുവതി സ്വയം കെട്ടിച്ചമച്ച ആരോപണമാണെന്ന് ദോശ ഹട്ട് റെസ്‌റ്റോറന്റ് ഉടമ സുദീപ് ദത്ത അഭിപ്രായപ്പെട്ടു. തെറ്റ് സംഭവിച്ചത് തങ്ങളുടെ ഭാഗത്തുനിന്നല്ലെന്നും വെബ്‌പോര്‍ട്ടലിന്റേതാണെന്നുമാണ് ഹോട്ടല്‍ തൊഴിലാളികളും പറയുന്നത്.റെസ്റ്റോറന്റ് സാധാരണ നല്‍കുന്നത് ആറ് കഷ്ണങ്ങളുള്ള ചില്ലി പനീറാണെന്നും എന്നാല്‍ തിരികെ കൊണ്ടുവന്നപ്പോള്‍ മൂന്ന് കഷ്ണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളെന്നും ഇത് ആരുടെ കുഴപ്പം കൊണ്ട് സംഭവിച്ചതാണെന്ന് അറിയില്ലെന്നും ഗ്രേവികാര്‍ട്ട് ഉടമ നിതിന്‍ ശര്‍മ പറഞ്ഞു.

ഗ്രേവികാര്‍ട്ടിന്റെ വളര്‍ച്ച കണ്ട് അസൂയപൂണ്ട മറ്റ് കമ്പനികള്‍ തങ്ങളെ തകര്‍ക്കാന്‍ നടത്തിയ ഗൂഡാലോചനയാണ് കോണ്ടം സംഭവമെന്ന് ശര്‍മ പറഞ്ഞു

അതേസമയം ഡെലിവറി ബോയികളാണു ഇത്തരത്തിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്.ഡെലിവെറിയ്ക്കെത്തിയ്ക്കുന്ന സാധനങ്ങൾ മാറ്റി നൽകുന്നതിനു മുൻപ് പലപ്പോഴും ഡെലിവറി ബോയികൾ കുടിങ്ങിയിട്ടൂണ്ട്.എന്തായാലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഉപഭോക്താക്കൾ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിനെ പിന്നോട്ടടിപ്പിക്കുന്ന സംഭവങ്ങളാണു