മണിരത്‌നം ചിത്രത്തില്‍ നിന്ന് സായ് പല്ലവി ഒഴിഞ്ഞു

single-img
19 April 2016

sa-pallavi-in-mani-ratnam-movie-22-1453465023

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ സായ് പല്ലവി നായികയാകില്ല. കാര്‍ത്തി നായകനായ ചിത്രത്തില്‍ സായ് പല്ലവിയെയാണ് നേരത്തെ നായികയായി നിശ്ചയിച്ചിരുന്നത്.മണിരത്‌നത്തിന്റെ ഭാര്യ സുഹാസിനിയാണ് സായ് പല്ലവിയെ ശുപാര്‍ശ ചെയ്തത്. ഓഡീഷന് ശേഷം സായ് പല്ലവിയെ നായികയായി നിശ്ചയിക്കുകയായിരുന്നു.

മുംബൈയില്‍ നിന്നുള്ള നടിയും മോഡലുമായ മറ്റൊരു താരമാണ് ചിത്രത്തില്‍ നായികയാകുന്നത്.ചിത്രത്തിലെ കഥാപാത്രം തനിക്ക് ചേരുന്നതല്ലെന്ന് കണ്ട് സായിപല്ലവി സ്വയം ഒഴിയുകയായിരുന്നു എന്നാണ് സൂചന.

ചിത്രത്തിന് വേണ്ടി കുറച്ച് കൂടി പക്വതയുള്ള നടിയെയാണ് ആവശ്യമെന്നും നായകനുമായി ഇഴുകിച്ചേര്‍ന്നുള്ള ഏതാനും പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ സായ് പല്ലവി വിസമ്മതിച്ചതുമാണ് നായികയെ മാറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.