വാട്ട്സാപ് ഗ്രൂപുണ്ടാക്കാനും ലൈസെൻസ്

single-img
19 April 2016

whatsapp_generic_650
വാട്ട്സ്ആപ്പ് പോലുള്ള സമൂഹ്യമാധ്യമങ്ങളെ കാശ്മീർ ഗവണ്മെന്റ് ഔദ്യോഗികമായി നിയന്ത്രിയ്ക്കുന്നു. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങാൻ രെജിസ്ട്രേഷൻ സേർടിഫികറ്റ് ആവശ്യമുള്ള ആദ്യ പ്രദേശമായി മാറുന്നതിലെക്കാണ്‌ കാശ്മീരിന്റെ പോക്ക്.ഡിവിഷണൽ കമ്മീഷണർ ഡോ അസ്ഗർ ഹസ്സൻ സമൂൻ തിങ്കളാഴ്ച സാമൂഹ്യമാധ്യമങ്ങളിലെ വാർത്താ ഗ്രൂപുകളിൽ വാർത്തകൾ പോസ്റ്റ്‌ ചെയ്യാൻ (ശ്രോതസ് സഹിതം ) സമൂഹമാധ്യമ വാർത്ത‍ ഏജൻസികളുടെ ഓപറേറ്റർമാരോട് ഡപ്യുട്ടി കമ്മീഷണർ മാരിൽ നിന്ന് പ്രത്യേക അനുവാദം നേടാൻ ആവശ്യപ്പെട്ടു.

ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ ഉണ്ടാവുമെന്നും അറിയിക്കപ്പെട്ടു.ഇത് ഇന്റർനെറ്റ് ഉപയോക്താക്കളെ അത്ഭുതപ്പെടുതിയിരിക്കുകയാണ്.
അശാന്തിയുടെ നേരിയ സാധ്യതകൾ കാണുമ്പോൾ തന്നെ സമ്പൂർണ്ണ ഇന്റെര്നറ്റ് നിരോധനം പോലുള്ള നീക്കങ്ങളുടെ തുടർച്ചയായി ഇതിനെ കാണാവുന്നതാണ്. സമീപനാളുകളിൽ ഹന്ദ്വാര വെടിവയ്പ്പിന് ശേഷം 3 ദിവസത്തോളം ഇന്റർനെറ്റ്‌ സേവനങ്ങൾ കാശ്മീരിൽ ലഭ്യമല്ലായിരുന്നു.