നല്ല വധുവാകാന്‍ എന്തൊക്കെ കടമ്പകള്‍ കടക്കണം? മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനികളുടെ ബി അവര്‍ പൊണ്ടാട്ടി വൈറലാകുന്നു

single-img
18 April 2016

450216-video
നല്ല ഒരു വധുവാകാന്‍ എന്തൊക്കെ കടമ്പകളാണ് കടക്കേണ്ടത്? അമ്പിളിവട്ടമൊത്ത ചപ്പാത്തിയുണ്ടാക്കനറിയണം, കുട്ടിയുടുപ്പിടുന്നവളാകരുത്. ഇങ്ങനെപോകുന്നു ഒരു അമ്മയുടെ മരുമകളെക്കുറിച്ചുള്ള അന്വേഷണത്തിനു വെയ്ക്കുന്ന ശരാശരി ഡിമാന്‍ഡുകള്‍. പകരം തരുന്നതോ ഒരു മികച്ച മരുമകനെ ആയിരിക്കുമെന്നും അമ്മ വാഗ്ദാനം ചെയ്യുന്നു. ആറടി പൊക്കം, മികച്ച വിദ്യാഭ്യാസം, പോരെങ്കില്‍ ഒട്ടും താമസിയാതെ ഒരു കുഞ്ഞിനെയും മരുമകള്‍ക്ക് നല്‍കുന്ന മിടുമിടുക്കന്‍!
സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷമായിട്ടും നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വിവാഹത്തില്‍ എന്തു സ്ഥാനമെന്ന് വെളിവാക്കിത്തരികയാണ് ബി അവര്‍ പൊണ്ടാട്ടി എന്ന മ്യൂസിക് വീഡിയോയിലുടെ മദ്രാസ് ഐഐടി യിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍. കനേഡിയന്‍ പോപ് സ്റ്റാര്‍ മാര്‍ളി റേ ജെപ്‌സെന്‍-ന്റെ കോള്‍ മി മേയ്ബി എന്ന വിഡീയോ സോങിനെ അനുകരിച്ചിറങ്ങിയ ബി അവര്‍ പൊണ്ടാട്ടി സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഒീഡിയോ ഇറങ്ങി രണ്ടാഴ്ചക്കു ള്ളില്‍ മൂന്നു ലക്ഷം പേരാണ് ഇതു കണ്ടു കഴിഞ്ഞത്.
അസ്മിതാ ഘോഷ് ആണ് രചന നടത്തി പാടി അഭിനയിച്ചിരിക്കുന്നത്. കൃപാ വര്‍ഗീസ്, അനുപ്രിയ ഇളങ്കോ എന്നിവരാണ് വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

 

[mom_video type=”youtube” id=”ARWwmOsGZGw”]