സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്താൻ ബരാക് ഒബാമ അടുത്താഴ്ച സൗദിയിലത്തെും

single-img
16 April 2016

121106_obama-phone-4x3.photoblog500

സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്താൻ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ അടുത്താഴ്ച സൗദിയിലത്തെും. വരുന്ന ബുധനാഴ്ച അദ്ദേഹം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും ഈ പര്യടനത്തില്‍ ഒബാമ സന്ദര്‍ശിക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.21ന് റിയാദില്‍ ചേരുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുടെ ഉച്ചകോടിയിലും അമേരിക്കന്‍ പ്രസിഡന്‍റ് പങ്കെടുക്കും. ഈ ഉച്ചകോടിയിലെ മുഖ്യാതിഥിയായിരിക്കും ഒബാമ.
റിയാദില്‍ വെച്ച് നടക്കുന്ന ചര്‍ച്ചയില്‍ മേഖലയിലെ രാഷ്ട്രീയ, സുരക്ഷ വിഷയങ്ങള്‍ക്ക് പുറമെ തീവ്രവാദത്തെ നേരിടുന്നതില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം, അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ദീര്‍ഘകാല സൗഹൃദ ബന്ധം എന്നിവ ചര്‍ച്ച ചെയ്യും.

സിറിയന്‍ പ്രശ്നപരിഹാരം, മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്‍െറ ഇടപെടല്‍, ആണവപദ്ധതി എന്നിവയും സൗദി, അമേരിക്കന്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് അമേരിക്കന്‍ സുരക്ഷ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് വ്യക്തമാക്കി.