റെഡി ഗോ ജൂണിൽ വിപണിയിലെത്തും. 

single-img
16 April 2016
Redi-GO-launch
ഇന്ത്യയിലെ ആദ്യത്തെ അർബൻ ക്രോസ് ആയ ഡാറ്റ്‌സണ്‍ റെഡി-ഗോ ജൂണിൽ  വിപണിയിലെത്തും .കോംപാക്‌റ്റ്‌ ക്രോസ്‌ ഓവറിന്റേയും അര്‍ബന്‍ ഹാച്ച്‌ ബാക്കിന്റേയും സമന്വയമാണ് ഇത്. ലോകത്തിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ കമ്പനി വികസിപ്പിച്ചെടുത്ത റെഡി-ഗോ, റെനോ-നിസാന്‍ സഖ്യം സംയുക്‌തമായി വികസിപ്പിച്ച സി.എം.എഫ്‌-എ പ്ലാറ്റ്‌ഫോമിലാണ്‌ നിര്‍മിച്ചിരിക്കുന്നത്‌.പുതിയ 800 സി സി  3 സിലിണ്ടര്‍ ഐ സാറ്റ്‌ എഞ്ചിനും 5 സ്‌പീഡ്‌ മാനുവല്‍ ട്രാന്‍സ്‌മിഷനുമാണ്‌ ഇതിനുള്ളത്. ജാപ്പനീസ് കമ്പനിയായ ഡാറ്റ്സന്റെ മൂന്നാമത്തെ കാറാണു ബജറ്റ് വിഭാഗത്തിൽപ്പെട്ട റെഡി ഗോ.വില രണ്ടര ലക്ഷം രൂപ മുതൽ.185 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, ഉയരമുള്ളവർക്കും അനായാസം കയറാവുന്ന രൂപകൽപന, ആകർഷകമായ ഒഴുകുന്ന ഡിസൈനുള്ള  ബോഡി  തുടങ്ങിയവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.മേയ് ആദ്യവാരം ബുക്കിങ് തുടങ്ങും.മാരുതി സുസുകി ആൾടോ 800 നും റെനോ ക്വിഡി നും ശക്തനായ എതിരാളിയാവും റെഡി ഗോ . ക്വിഡിന്റെ വിലയേക്കാൾ 10000 രൂപയെങ്കിലും കുറവായിരിക്കും റെഡി ഗോയ്ക്ക് എന്നാണു അറിയാൻ കഴിയുന്നത്.