നിയമപാലകർക്കെതിരെ 2 വയസ്സുകാരന്റെ പ്രതിരോധം .

single-img
16 April 2016

toddler

തന്റെ അമ്മൂമ്മയെ നിയമപാലകരിൽ നിന്ന് സംരക്ഷിക്കാൻ  ആയുധമെടുക്കുന്ന പിഞ്ചു കുഞ്ഞിന്റെ വീഡിയോ ചൈനീസ് നവമാധ്യമങ്ങളിൽ വൈറലാകുന്നു. . ചൈനീസ് നഗരപാലകരായ ചെങ് ഗുവാൻ ഉദ്യോഗസ്ഥരിൽ നിന്നും അമ്മൂമ്മയെ രക്ഷിക്കാൻ ആണ് 2 വയസ്സ് തോന്നിക്കുന്ന ബാലൻ  തന്റെ ഇരട്ടിയിലേറെ നീളമുള്ള സ്റ്റീൽ ബാർ  ആയുധമാക്കുന്നത്.”എന്റെ അമ്മൂമ്മയെ തൊടരുത്! ദൂരെ പോകു !” എന്നും  ഈ കുട്ടി ആവര്ത്തിച്ച് വിളിച്ചു പറയുന്നും ഉണ്ട്.  ഉദ്യോഗസ്ഥർ  കുട്ടിയുടെ അമ്മൂമ്മയോട് എന്താണ് ചെയ്തത് എന്ന് വീഡിയോയിൽ വ്യക്തമല്ല. നിയമം ലങ്ഘിച്ച് വഴിയോര കച്ചവടം നടത്തുന്നത് തടയാനെത്തിയവരാണ്  ഇവർ . കുഞ്ഞിന്റെ ചന്തമേറിയ മുഖഭാവങ്ങൾ കണ്ട്  കാണികൾ  ചിരിക്കുന്നതും  വീഡിയോയിൽ കാണാം. ഏതായാലും കുഞ്ഞിന്റെ നിഷ്കളങ്കമായ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ അവനു ഒരുപാട് ആരാധകരെ  നേടിക്കൊടുത്തിട്ടുണ്ട്.

 

[mom_video type=”youtube” id=”DKxtcx_QX8Y”]