സുക്കര്‍ബര്‍ഗിന്റെ മകളുടെ പേരിലുള്ള ഡൊമൈന്‍ മലയാളി വിദ്യാര്‍ത്ഥിയിൽ നിന്ന് സുക്കര്‍ബര്‍ഗ് വാങ്ങിയത് നാല്പത്തി അയ്യായിരത്തിലധികം രൂപ മുടക്കി;ഡൊമൈന്‍ മലയാളി വാങ്ങിയത് വെറും 200 രൂപയ്ക്ക്

single-img
16 April 2016

AMAL-1
ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ മകളുടെ പേരിലുള്ള ഇന്റര്‍നെറ്റ് ഡൊമൈന്‍ സ്വന്തമാക്കിയത് 700 ഡോളർ മുടക്കി.മലയാളി വിദ്യാര്‍ത്ഥിയായ അമലിൽ നിന്നാണു നാല്പത്തി അയ്യായിരത്തിലധികം രൂപ മുടക്കി സുക്കര്‍ബര്‍ഗ് ഡൊമൈന്‍ സ്വന്തമാക്കിയത്.‘മാക്‌സ്ചാന്‍ സുക്കര്‍ബര്‍ഗ്.ഒആര്‍ജി’ എന്ന ഇന്റര്‍നെറ്റ് ഡൊമൈനാണു അമൽ 200 രൂപ മുടക്കി വാങ്ങിയത്.കെ.എം.ഇ.എ. എന്‍ജീയറിങ് കോളേജ് വിദ്യാര്‍ഥിയാണു അമൽ

കഴിഞ്ഞ ദിവസമാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ധന ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഐകോണിക് കാപ്പിറ്റല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാറ ചാപ്പലിന്റെ ഇ മെയില്‍ സന്ദേശം അമലിന് ലഭിച്ചത്. ഡിസംബറില്‍ തന്റെ കുഞ്ഞിന് മാക്‌സിമാ ചാന്‍ സുക്കര്‍ബര്‍ഗ് എന്ന പേരിട്ടുവെന്ന് ഫേസ്ബുക്ക് മേധാവി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അമല്‍ മാക്‌സ്ചാന്‍ സുക്കര്‍ബര്‍ഗ് എന്ന ഇന്റര്‍നെറ്റ് ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തത്. മകളുടെ പേരിലുള്ള ഇന്റര്‍നെറ്റ് ഡൊമൈന്റെ ഉടമാവകാശം അമലിനാണ് എന്ന് മനസ്സിലാക്കിയ ഫേസ്ബുക്ക് മേധാവി അത് വാങ്ങുവാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ഗോ ഡാഡി എന്ന ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റ് വഴി ഇടപാട് നടത്തുകയും ചെയ്യുകയായിരുന്നു.