ഡൽഹിക്ക് പഞ്ചാബിനെതിരെ തകർപ്പൻ  ജയം.

single-img
16 April 2016

 

chris-morris-delhi-daredevils-1504

കിംഗ്‌സ്  ഇലവൻ  പഞ്ചാബി നെതിരെ ഡല്ഹി ഡെയർ ഡെവിൾ സിന്  8 വിക്കെറ്റി ന്റെ തകർപ്പൻ ജയം. മൂന്നോവറില്‍ വെറും 11 റണ്‍സ്‌ വഴങ്ങി നാലുവിക്കറ്റ്‌ വീഴ്‌ത്തിയ അമിത് മിശ്രയാണ് ഡൽഹിയുടെ  വിജയശില്പി. സഹീർ  ഖാനും ജയന്ത് യാദവും ക്രിസ് മോറിസും  ഓരോ വിക്കെറ്റ് വീതം വീഴ്ത്തി പിന്തുണ കൊടുത്തപ്പോൾ വമ്പനടിക്കാരായ രാജാക്കന്മാരുടെ സ്കോർ 9 വിക്കറ്റിൽ   111 ഇനു   ഒതുങ്ങി. 24 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളോടെ 32 റണ്‍സ്‌ നേടിയ ഓപ്പണര്‍ മന ന്‍ വോഹ്‌റയാണ്‌ പഞ്ചാബ്‌ നിരയിലെ ടോപ്‌സ്കോറര്‍. മുരളി വിജയ്‌(1) റണ്ണൗട്ടായപ്പോള്‍ വോഹ്‌റ, ഷോണ്‍ മാര്‍ഷ്‌(13), ഡേവിഡ്‌ മില്ലര്‍(9), ഗ്ലെന്‍ മാക്‌സ്വെല്‍(0) എന്നിവരുടെ വിക്കെറ്റ് മിശ്ര നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡെയർ ഡെവിൾസിന് തുടക്കത്തിലേ ശ്രേയസ് അയ്യരെ (3 ) നഷ്ടമായെങ്കിലും കൂടുതൽ പ്രശ്നങ്ങളൊന്നും സംഭവിക്കാതെ ക്വിന്റണ്‍ ഡികോക്കും(59 നോട്ടൗട്ട്‌) സഞ്‌ജു സാംസണും(32 പന്തില്‍ 33)  മുന്നോട്ട് നയിച്ചു.42 പന്തില്‍ നിന്ന്‌ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പടെയാണ്‌ ഡികോക്കിന്റെ 59 റണ്‍സ്‌. .സഞ്ജു പുറത്തായ ശേഷം പവന്‍ നേഗി അവസാന പന്ത് സിക്‌സറിനു പറത്തി(8)പുറത്താകാതെ നിന്നു. ഡല്ഹിയുടെ ആദ്യ ജയമാണിത്.

സ്‌കോര്‍ ബോര്‍ഡ്‌

കിങ്‌സ് ഇലവന്‍ പഞ്ചാബ്‌ ബാറ്റിങ്‌:- മുരളി വിജയ്‌ റണ്ണൗട്ട്‌ 1, മനാന്‍ വോഹ്‌റ ബി മിശ്ര 32, ഷോണ്‍ മാര്‍ഷ്‌ സ്‌റ്റംപ്‌ഡ് ഡി കോക്ക്‌ ബി മിശ്ര 13, ഡേവിഡ്‌ മില്ലര്‍ എല്‍.ബി.ഡബ്ല്യു. ബി മിശ്ര 9, ഗ്ലെന്‍ മാക്‌സ്വെല്‍ സി ബ്രാത്‌വെയ്‌റ്റ് ബി മിശ്ര 0, അക്ഷര്‍ പട്ടേല്‍ സി നേഗി ബി യാദവ്‌ 11, വൃദ്ധിമാന്‍ സാഹ റണ്ണൗട്ട്‌ 3, മിച്ചല്‍ ജോണ്‍സണ്‍ ബി മോറിസ്‌ 4, മോഹിത്‌ ശര്‍മ സി മോറിസ്‌ ബി ഖാന്‍ 15, പ്രദീപ്‌ സാഹു നോട്ടൗട്ട്‌ 18, സന്ദീപ്‌ ശര്‍മ നോട്ടൗട്ട്‌ 1, എക്‌സ്ട്രാസ്‌ 4. ആകെ 20 ഓവറില്‍ ഒമ്പതിന്‌ 111.

വിക്കറ്റ്‌ വീഴ്‌ച:- 1-8, 2-37, 3-52, 4-52, 5-59, 6-65, 7-73, 8-90, 9-99.

ബൗളിങ്‌:- സഹീര്‍ ഖാന്‍ 4-1-14-1, പവന്‍ നേഗി 1-0-10-0, ക്രിസ്‌ മോറിസ്‌ 4-0-19-1, കാര്‍ലോസ്‌ ബ്രാത്‌വെയ്‌റ്റ് 4-0-33-0, അമിത്‌ മിശ്ര 3-0-11-4, ജയന്ത്‌ യാദവ്‌ 4-0-23-1.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ ബാറ്റിങ്‌:- ക്വിന്റണ്‍ ഡി കോക്ക്‌ നോട്ടൗട്ട്‌ 59, ശ്രേയസ്‌ അയ്യര്‍ സി സാഹ ബി സന്ദീപ്‌ ശര്‍മ 3, സഞ്‌ജു സാംസണ്‍ ബി പട്ടേല്‍ 33, പവന്‍ നേഗി നോട്ടൗട്ട്‌ 8, എക്‌സ്ട്രാസ്‌ 10. ആകെ 13.3 ഓവറില്‍ രണ്ടിന്‌ 113.

വിക്കറ്റ്‌ വീഴ്‌ച:- 1-9, 2-100. ബൗളിങ്‌:- സന്ദീപ്‌ ശര്‍മ 2-1-6-1, മിച്ചല്‍ ജോണ്‍സണ്‍ 3-0-28-0, മോഹിത്‌ ശര്‍മ 2-0-10-0, അക്ഷര്‍ പട്ടേല്‍ 3-0-25-1, പ്രദീപ്‌ സാഹു 2.3-0-27-0, ഗ്ലെന്‍ മാക്‌സ്വെല്‍ 1-0-11-0.