ഗൂഗിളിന്റെ സൗജന്യ വൈ ഫൈ ഇനി രാജ്യത്തെ 10 റെയിൽവേ സ്റ്റേഷനുകളിൽ

single-img
15 April 2016

secunderabad-station-goes-wi-fi_1442042253
ഗൂഗിളിന്റെ സൗജന്യ വൈ ഫൈ ഇനി മുതൽ രാജ്യത്തങ്ങോളമിങ്ങോളമുള്ള 10 റെയിൽവേ സ്റ്റെഷനുകളിൽ. മുംബൈ സെൻട്രൽ റെയിൽവേ സ്റെഷനിൽ ആരംഭിച്ച ഈ സേവനം ഇപ്പോൾ പൂനെ ഭുബനേശ്വർ ഭോപാൽ,റാഞ്ചി, റായ്പൂർ വിജയവാഡ, കച്ചെഗുദ (ഹൈദരാബാദ്) എറണാകുളം ജങ്ങ്ഷൻ (കൊച്ചി ) വിശാഖപ്പട്ടണം എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.കഴിഞ്ഞ വർഷാവസാനം ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചായ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇത്.
“ഈ ശൃംഖല ഇപ്പോൾ 10 സ്റ്റേഷനുകളിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു .
കണക്ടിവിടി കുറവായ ചെറിയ സ്റ്റെഷനുകളിലേക്ക് ഇതിന്റെ പ്രവര്ത്തനം വ്യാപിപ്പിക്കാൻ ആണ് ഇപ്പോൾ ഞങ്ങളുടെ ശ്രമം .ഇന്ത്യയിൽ ഇന്റർനെറ്റ്‌ ഉപയോഗം കൂടുംതോറും എളുപ്പം ഉപയോഗിക്കാവുന്നതും വില കുറഞ്ഞതുമായ ഹൈ സ്പീഡ് നെറ്റ്‌വർക്കുകൾ അടിയന്തരമായ ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.” ഗൂഗിൾ ഇന്ത്യയുടെ അക്സെസ്സ് പ്രോജെക്ടിന്റെ തലവനായ ഗുൽസാർ ആസാദ്‌ പറയുന്നു.
റെയിൽടെല്ലിന്റെ സഹായത്തോടെ ഈ വര്ഷവസാനതോടെ 100 സ്റ്റേഷനുകളിലെക്ക് ഈ ശൃംഖല വ്യാപിപ്പിക്കാനാണ് ഗൂഗിളിന്റെ ശ്രമം.ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുസ്ഥല വൈ ഫൈ നെറ്റ്‌വർക്ക് ആയി ഇത് മാറും. 10 ദശലക്ഷം ആളുകളിൽ ഇന്റർനെറ്റ്‌ എത്തിക്കാൻ ഇതുകൊണ്ട് സാധിക്കും.
ആത്യന്തികമായി 400 സ്റ്റേഷൻ എന്ന ലക്ഷ്യതിലെത്തുന്നതോടെ ലോകത്തിലെ തന്നെ എറ്റവും വലിയ ഇന്റർനെറ്റ്‌ ശൃംഖല കളിൽ ഒന്നാവും ഇത്.