ഗുജറാത്ത്‌ സിംഹങ്ങൾ പൂനെ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി.

single-img
15 April 2016

 

finch_mccullum

ആദ്യമായി റെയ്നയും ധോണിയും തമ്മിൽ എറ്റുമുട്ടിയ ഐ പി എൽ  മത്സരത്തിൽ റെയ്നയുടെ ഗുജറാത്ത് ലയൺസിന് വിജയം.എപ്പോഴും  ധോനിയുടെ പ്രഭാവത്തിന്റെ കീഴിലായിരുന്ന റെയ്ന  ഈ സീസണിലാണ് ആദ്യമായി അതിനു പുറത്തെത്തുന്നത്. അതും ആദ്യമായി നേരിട്ടപ്പോൾ 7 വിക്കെറ്റിന്റെ ഗംഭീരജയവും സ്വന്തമാക്കാൻ റെയ്നയ്ക്ക് കഴിഞ്ഞു. ഇതോടെ ഗുജറാത്ത് ലയണ്‍സ് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് നിലയില്‍ ഒന്നാമതെത്തി

റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന്റെ ക്യാപ്റ്റനായ ധോണി ടോസ്  നേടി ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒപെണർ ആയ അജിങ്ക്യ രഹാനെ പുറത്തായ ശേഷം വന്ന പീറ്റെഴ്സൺ  ഫാഫ് ഡുപ്ലിസിക്കൊപ്പം നല്ലൊരു കൂടുകെട്ടുണ്ടാക്കുന്നതിൽ വിജയിച്ചു. എന്നാൽ പീറ്റേഴ്സണ്‍ 31 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായതോടെ പുനെയുടെ തകര്‍ച്ചയും തുടങ്ങി.

ഡുപ്ലിസി, സ്റ്റീവന്‍ സ്മിത്ത് എന്നിവരെയും പൂനെ യ്ക്ക് അടുത്തടുത്ത പന്തുകളിൽ നഷ്ടപ്പെട്ടു .ഡുപ്ലിസിയാണ് പുനെ നിരയിലെ ടോപ് സ്‌കോറർ .43 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 69 റണ്സ് ഡുപ്ലിസി നേടി. ആകെ മൊത്തം 163 റൺസ്  ആണ്  20 ഓവറ കഴിഞ്ഞപ്പോൾ പൂനെ സൂപ്പർ ജയന്റ്സിനു നേടാൻ ആയത്.അതിൽ തന്നെ ഡ്വെയ്ന്‍ ബ്രാവോയുടെ അവസാന ഓവറിൽ  ക്യാപ്ടൻ ധോണി നേടിയ 20 റണ്സ് നിർണായകമായി.. നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ ബൗളിംഗിൽ  ഗുജറാത്ത് സിംഹങ്ങൾക്ക്  വേണ്ടി ശോഭിച്ചു.

രണ്ടാം അര്‍ധസെഞ്ചുറിയും രണ്ടാമത്തെ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും നേടുന്ന കിടിലൻ പ്രകടനവുമായി ഗുജറാത്ത്‌ ഒപ്പെണർ ആരോൺ ഫിഞ്ച് മുന്നേറിയപ്പോൾ പൂനെ സൂപ്പർ ജയന്റ്സിനു കാര്യമായി ഒന്നും ചെയ്യാനായില്ല. ഏഴ് ഫോറും രണ്ട് സിക്സും സഹിതം 36 പന്തില്‍ 50 റണ്‍സാണ് ഫിഞ്ചടിച്ചത്.. 31 പന്തില്‍ 49 റൺസെടുത്ത മക്കല്ലവും കൂട്ടുകാരനൊപ്പമെത്തുന്ന പ്രകടനം കാഴ്ചവച്ചു.ക്യാപ്റ്റന്‍ സുരേഷ് റെയ്ന 24 പന്തില്‍ 24 റൺസെടുത്തപ്പോൾ  ബ്രാവോ 10 പന്തില്‍ 22 റണ്‍സുമടിച്ചു വിജയം പൂർത്തിയാക്കി. പൂനെ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് 18 ഓവറില്‍ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു.