999 രൂപയ്ക് ഇന്ത്യയില്‍ ഐഫോണ്‍ വാടകയ്‌ക്കും 

single-img
13 April 2016

iphonese-c1ആപ്പിളിന്റെ പുതിയ ഐ ഫോൺ എസ്ഇ വ്യക്തിഗത ഉപഭോക്താക്കള്ക്ക് മാത്രമല്ല കോർപ്പറെറ്റുകൾക്കും വാടക വ്യവസ്ഥയിൽ ലഭ്യമാക്കപ്പെടുകയാണ്. മാസം കേവലം 999 രൂപയ്ക്ക് കോർപ്പറേറ്റ് ഉപഭോക്താക്കള്ക്ക് 2 വർഷം ഉപയോഗിക്കാം.മൊത്തം തുക 23,976 രൂപ. ഇതിനു സമാനമായി ഐ ഫോൺ 6 മാസം 1199 രൂപയ്ക്കും ഐ ഫോൺ 6 എസ് മാസം 1399 രൂപയ്ക്കും രണ്ടു വര്ഷത്തേക്ക് ലഭ്യമാകും.

കൂടാതെ മാസ വാടകയിൽ മാറ്റം വരുത്തിക്കൊണ്ട് ഏത് മോഡലിലേക്കും അപ്പ്‌ഗ്രേഡ് ചെയ്യുകയും ആവാം. താരതമ്യേന വളരെ കുറഞ്ഞ തുകയ്ക്ക് ആപ്പിളിന്റെ ഫോണുകൾ രണ്ടു വർഷത്തേക്ക് ഉപയോഗിക്കാം എന്നതിനാൽ ഈ മാര്ഗം ഇന്ത്യയിൽ ഫലപ്രദമാവാൻ സാധ്യതയുണ്ട്. വൻ വില വരുന്ന ഈ ഫോണുകൾ 35000 രൂപയ്ക്കുതാഴെ ചെലവിട്ടു കൊണ്ട് ലഭ്യമാക്കാം എന്നതാണ് ഈ മാർഗത്തിന്റെ ഹൈലൈറ്റ് മറ്റു ഐ ഫോണുകളും ഐ പാഡുകളും ഈ വാടകവ്യവസ്ഥയിൽ തല്കാലം കോർപ്പറേറ്റുകൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ.