മനുഷ്യന്‍ ബഹിരാകാശത്തെ സ്പര്‍ശിച്ച ചരിത്രത്തിന് 55 വയസ്സ്

single-img
12 April 2016

13972995940411_1.jpg_thumb

2011-ലാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ഏപ്രില്‍ 12 അന്താരാഷ്ട്ര മനുഷ്യബഹിരാകാശയാത്രാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1961, ഏപ്രില്‍ 12-നായിരുന്നു യൂറി ഗഗാറിന്‍ എന്ന സോവിയറ്റ് യൂണിയന്‍ പൗരന്‍ ബഹിരാകാശത്തേക്ക് യാത്രയായി ലോകത്തെയാകമാനം വിസ്മയിപ്പിച്ചത്. ബഹിരാകാശമേഖലയിലെ അനന്തമായ സാധ്യതകളുടെ വാതിലായിരുന്നു ഗഗാറിന്‍ മുമ്പേ പോയി തുറന്നുകൊടുത്തത്. ഇത്തവണ യുഎന്‍. ജനറല്‍ അസംബ്ലിയില്‍ മനുഷ്യബഹിരാകാശയാത്രയുടെ 55-ാം വാര്‍ഷികാഘോഷങ്ങള്‍ക്കും തുടക്കമാകും.

ഒരു പക്ഷേ താന്‍ ആജാനുബാഹുനായ ഒരു വ്യക്തിയായിരുന്നെങ്കില്‍ ബഹിരാകാശചരിത്രത്തില്‍ ഗഗാറിന്‍ എന്ന വ്യക്തിയേ ഉണ്ടാകുമായിരുന്നില്ല. ബഹിരാകാശയാത്രയ്ക്കായി നിഷ്‌കര്‍ഷിച്ചിരുന്ന കര്‍ശന കടമ്പകള്‍ കടന്ന് അവസാനം എത്തിയവരില്‍ ഒരാളായിരുന്നു ഗഗാറിന്‍. എന്നാല്‍ വോസ്‌തോക്കിന്റെ ചെറിയ കോക്പിറ്റിന് ഉള്‍ക്കൊള്ളാവുന്ന ശരീരഘടന ഗഗാറിന് ഭാഗ്യനറുക്കായി. 5 അടി 2 ഇഞ്ച് മാത്രമായിരുന്നു ഗഗാറിന്റെ പൊക്കം. വോസ്‌തോക് 3കെഎ-3(വോസ്‌തോക്1)-ല്‍ ബൈക്കന്നൂരിലെ ബഹിരാകാശകേന്ദ്രത്തില്‍ നിന്നുമായിരുന്നു ഉയര്‍ന്നത്. ഗഗാറിന് നല്‍കിയ കോഡ്‌നാമം കെദ്ര്‍ (സൈബീരിയന്‍ പൈന്‍ മരം)എന്നായിരുന്നു. നികിതാ ക്രുഷ്‌ചേവായിരുന്നു അന്നത്തെ സോവിയറ്റ് ലീഡര്‍. ഗഗാറിന്റെ യാത്ര സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ പൊന്‍തൂവലായി. ഗഗാറിനാകട്ടെ ഒരു ദേശീയഹീറോയെന്ന പരിവേഷത്തിലേക്കും ഉയര്‍ന്നു. സൈന്യത്തില്‍ ഉന്നത പദവിയാണ് ഗഗാറിനെ കാത്തിരുന്നത്. ഭൂമിയെ ആദ്യമായി ചുറ്റിയ ആ മനുഷ്യനെ കാണാന്‍ നിരവധിരാജ്യങ്ങള്‍ വരി നിന്നു. പ്രശസ്തിയോടൊപ്പം ഗഗാറിനെചുറ്റി പല കഥകളും ഉയര്‍ന്നു. അതില്‍ അമിതമദ്യപാനാസക്തിയും അവിഹിതബന്ധങ്ങളും വന്നു പോയി. അത്തരമൊരു ബന്ധത്തിനിടെ 1961-ല്‍ പിടിക്കപ്പെടുമെന്നുറപ്പായ ഗഗാറിന്‍ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നെടുത്തു ചാടി മുഖമടിച്ചുവീണതിന്റെ കറുത്ത പാട് അദ്ദേഹത്തിന്റെ ഇടത്തേ പുരികത്തിനുമുകളില്‍ മായാതെ അവശേഷിച്ചുവത്രേ.

mainഏതായാലും സോവിയറ്റ് ഭരണകൂടം ഗഗാറിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു. അദ്ദേഹത്തെ മറ്റു ബഹിരാകാശപേടകങ്ങളിലെ ദൗത്യങ്ങളില്‍ നിയോഗിക്കപ്പെട്ടതേയില്ല. ബഹിരാകാശരംഗത്തെ ലോകത്തെ പ്രഥമഹീറോയെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമായി. എങ്കിലും ഗഗാറിനെ മരണം റാഞ്ചിക്കൊണ്ടുപോയി. 1968, മാര്‍ച്ച് 27-ന് ഒരു പതിവ് പരിശീലനപ്പറക്കലിനിടെ സഹപ്രവര്‍ത്തകന്‍ വ്‌ലാദിമിര്‍ സെര്‍യോഗിനൊപ്പം മിഗ് വിമാനാപകടത്തില്‍ അദ്ദേഹം(34)കൊല്ലപ്പെട്ടു. ഗഗാറിന്റെ മരണത്തിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന ആരോപിക്കപ്പെട്ടുവെങ്കിലും കാലാവസ്ഥ ചതിച്ചതാണ് അപകടകാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഗഗാറിന്‍ ലോകത്തവശേഷിക്കുന്നില്ലയെങ്കിലും ഓരോ ഏപ്രില്‍ 12 -ഉം മനുഷ്യന്റെ അവസാനിക്കാത്ത പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും മറ്റൊരു ദിനമായി ചരിത്രത്തിലിടം പിടിച്ചിരിക്കുന്നു.